Latest News

ശബരിമല സ്വർണക്കൊളള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല

കൊച്ചി: ശബരിമല സ്വർണക്കൊളള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം ഹൈക്കോടതി നീക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായി 41 ദിവസത്തിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലൻസ് കോടതി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചനയോ നേരിട്ടുളള പങ്കോ തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് […]

ശബരിമല സ്വർണക്കൊളള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല Read More »

പെരുമഴയ്ക്ക് ശമനം! കേരളത്തിന് ആശ്വാസ വാർത്തയായി കേന്ദ്ര കാലാവസ്ഥ പ്രവചനം; നാളെ മുതൽ മഴയുടെ ശക്തി കുറയും; ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ, റെഡ് അലർട്ട്

തിരുവനന്തപുരം: പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. നാളെ മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. നിലവിൽ വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ മുതൽ എവിടെയും റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ഇല്ല. നാളെ (ജൂൺ 10) വടക്കൻ ജില്ലകളിൽ മാത്രമായി മഴ പരിമിതപ്പെടുമെന്നും എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ

പെരുമഴയ്ക്ക് ശമനം! കേരളത്തിന് ആശ്വാസ വാർത്തയായി കേന്ദ്ര കാലാവസ്ഥ പ്രവചനം; നാളെ മുതൽ മഴയുടെ ശക്തി കുറയും; ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ, റെഡ് അലർട്ട് Read More »

കുണ്ടംകുഴിയിൽ ഭയാനക ശബ്ദം; ബന്തടുക്ക – പൊയ്ന‌ാച്ചി റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളൽ

കാസർകോട്: ഉഗ്രശബ്ദത്തോടെ കുണ്ടംകുഴിയിൽ റോഡ് പിളർന്നു. ഇന്ന് (ചൊവ്വ) ഉച്ചക്ക് 11 മണിയോടെയാണ് സംഭവം. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷൻ സമീപത്താണ് പൊയിനാച്ചി-ബന്തടുക്ക അന്തർ സംസ്ഥാന പാതയിൽ വിള്ളൽ വീണത്. കനത്ത മഴയ്ക്കിടയിൽ ഉഗ്ര ശബ്ദമുണ്ടാവുകയായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. തൊട്ടുപിന്നാലെ അൻപതു മീറ്ററോളം ദൂരത്തിൽ റോഡ് പിളർന്ന നിലയിലാണ് കാണപ്പെട്ടത്. വിള്ളലിൽ കൂടി മഴ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. കനത്ത ഇടി പതിച്ചാണ് റോഡിൽ വിള്ളൽ വീണതെന്നു സംശയിക്കുന്നു. എന്നാൽ മിന്നൽ അനുഭവപ്പെട്ടിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ബസ് ഉൾപ്പെടെ

കുണ്ടംകുഴിയിൽ ഭയാനക ശബ്ദം; ബന്തടുക്ക – പൊയ്ന‌ാച്ചി റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളൽ Read More »

സിഎംആര്‍എല്‍- എക് സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇ ഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. വീണ

സിഎംആര്‍എല്‍- എക് സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി Read More »

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

പ്രതിവർഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവർഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിൻ്റെ വില കൂട്ടിയതിന് ശേഷമാണ് സാധാരണ ജനങ്ങൾക്കുള്ള മറ്റൊരു ഇരുട്ടടി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനവും. 2016ൽ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവർഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സർക്കാർ

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി Read More »

കുപ്പിവെള്ളത്തിൽ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ

കൊല്ലം: മാലിന്യം കലർന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയത്. ഇത് കുടിച്ച ഉടനെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. വെള്ളിൽ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.

കുപ്പിവെള്ളത്തിൽ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ Read More »

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന്  അർധരാത്രി മുതൽ ട്രോളിങ് നിരോധനം. നിരോധന കാലയളവിൽ യന്ത്രവത്കൃതബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അർധരാത്രി 12നു മുമ്പായി എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കാനാണ് നിർദേശം. തീരത്തടുപ്പിച്ച ബോട്ടുകൾ നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് രാത്രി 12നുശേഷമേ മത്സ്യബന്ധനത്തിന് പുറപ്പെടാൻ പാടുളളൂ. എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും പരമ്പരാഗത യാനങ്ങൾക്കും കടലിൽ മത്സ്യബന്ധനത്തിന് കടലിൽപോകാം. എന്നാൽ, കുഞ്ഞൻ മീനുകളെ പിടിക്കുന്നതിന് നിരോധനമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഇടയിൽനിന്നും പരിശീലനം പൂർത്തിയാക്കിയ

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം Read More »

മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ക്യാമറകൾ കൊണ്ടുചെല്ലുന്നവർ ശ്രദ്ധിക്കുക, മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: മനുഷ്യൻ്റെ ദുഃഖവും സന്തോഷവുമെല്ലാം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്ക് മുന്നറിയപ്പുമായി കേരള പൊലീസ്. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യൻ്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ് സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടൻ സലിം കുമാറിൻ്റെ മരണാന്തര ചടങ്ങിൽ മൊബൈൽ ഫോണിൻ ദൃശ്യങ്ങൾ പകർത്താനുള്ള തിക്കുംതിരക്കും വിമർശനവിധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയത്

മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ക്യാമറകൾ കൊണ്ടുചെല്ലുന്നവർ ശ്രദ്ധിക്കുക, മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; പൊലീസിന്റെ മുന്നറിയിപ്പ് Read More »

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടെ താമരശ്ശേരിയിൽ യുവതി ജീവനൊടുക്കി

കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദന(22)യാണ് മരിച്ചത്. ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടെ താമരശ്ശേരിയിൽ യുവതി ജീവനൊടുക്കി Read More »

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, കടലിൽ പോകുന്നത് വിലക്കി

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം സജീവമായതോടെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. കൊങ്കൺ തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന കർശന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, കടലിൽ പോകുന്നത് വിലക്കി Read More »

Scroll to Top