CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ സാവകാശം തേടി വീണ ടി
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയിൽ ഇ ഡിക്ക് ലഭിച്ചത്. മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ മുഖേന സമർപ്പിക്കാമെന്നും വീണ കത്തിൽ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാൽ മെഡിക്കൽ രേഖകൾ അടക്കം സമർപ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. എന്നാൽ […]









