പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെ മംഗ്ളൂരു, ബൈക്കംപാടിയിൽ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; ള്ളസംഘം രക്ഷപ്പെട്ടത് പെർള ചെക്ക് പോസ്റ്റ് വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
കാസർകോട്: പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തട്ടികൊണ്ടുപോയി 20 ലക്ഷത്തിൽപ്പരം രൂപ വിലമതിക്കുന്ന സ്വർണ്ണം കൊള്ളയടിച്ച കേസിൻ്റെ അന്വേഷണം പൊലീസ് കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചു. കുറ്റകൃത്യത്തിനു ശേഷം കൊള്ള സംഘം ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർള ചെക്കുപോസ്റ്റുവഴിയാണ് രക്ഷപ്പെട്ടതെന്ന സൂചനകളെ തുടർന്നാണ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി കർണ്ണാടക പൊലീസിൻ്റെ വിവിധ സംഘങ്ങൾ ഇരു ജില്ലകളിലും രഹസ്യാന്വേഷണം തുടരുകയാണ് എന്നാണ് സൂചന. പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയായ വികാസ് തിങ്കളാഴ്‌ച പുലർച്ചെയാണ് മംഗ്ളൂരു, ബൈക്കംപാടിയിൽ […]








