എംഡിഎംഎ സൂക്ഷിക്കാൻ പുസ്‌തകങ്ങൾക്കിടയിൽ രഹസ്യഅറ; ലഹരി വിരുദ്ധ സംഘടന സംസ്ഥാന പ്രസിഡണ്ട് അറസ്റ്റിൽ
പത്തനംതിട്ട: ലഹരിവിരുദ്ധ സംഘടനയുടെ യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡണ്ട് എംഡിഎംഎയുമായി അറസ്റ്റിൽ. എഴുമറ്റൂർ, കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യ(25)നെയാണ് ജില്ലാ ഡാൻസാഫ് ടീം അറസ്റ്റു ചെയത്. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇയാളുടെ വീട്ടിൽ എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പുസ്‌തകങ്ങൾക്കിടയിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ നിന്നു 1.590 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടർന്നാണ് ഷർഫിനെ അറസ്റ്റു ചെയ്‌തത്. ആൻ്റി ഡ്രഗ്‌സ് മൂവ്മെൻ്റ് […]









