Latest News

കാറ്റ് ശക്തമാകും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. ഓഗസ്‌റ്റ് 6 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്‌തമായ കാറ്റിന് […]

കാറ്റ് ശക്തമാകും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് Read More »

പഴശ്ശി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും: ജാഗ്രതാ നിർദ്ദേശം

കണ്ണൂർ: ശക്തമായ മഴയിൽ പഴശ്ശി ഡാമിന്റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ വർധിച്ചതിനാൽ ജലനിരപ്പ് ക്രമീകരിക്കാൻ 15 ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ 3.5 മീറ്ററാണ് ഉയർത്തിയത്. ഇത് നാല് മീറ്ററായി ക്രമാനുഗതമായി ഉയർത്താനാണ് തീരുമാനം. ഡാം വൃഷ്ടി പ്രദേശങ്ങളായ പടിയൂർ, പായം, വയത്തൂർ, വിളമന, കീഴൂർ, ചാവശ്ശേരി. വളപട്ടണം പുഴയുടെ പടിയൂർ, ചാവശ്ശേരി, പൊറോറ, എളയന്നൂർ, കൊട്ടാരം, മണ്ണൂർ. ബാവലി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 5:03 pm

പഴശ്ശി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും: ജാഗ്രതാ നിർദ്ദേശം Read More »

മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

മലപ്പുറം: തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. അബ്‌ദുൽ മുനീറിൻ്റെ മകൻ അബ്‌ദുൽ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്നും മാതാവിൻ്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽ പെട്ടത് കണ്ടെങ്കിലും സ്ലാബുകൾ മൂടിയ തോടായതിനാൽ രക്ഷപ്പെടുത്താനായില്ല. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ഏറെ സമയം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം Read More »

മഴ മുന്നറിയിപ്പിൽ മാറ്റം, നദികളിലെ ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തൃശൂർ ജില്ലയിൽ കൂടി മഴ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.പാലക്കാട് എറണാകുളം ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നു. ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. എറണാകുളം, കൊല്ലം, കോട്ടയം,

മഴ മുന്നറിയിപ്പിൽ മാറ്റം, നദികളിലെ ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ റെഡ് അലേർട്ട് Read More »

ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാൻ എൻഡിആർഎഫ്, പൊലീസ് ഉൾപ്പെടെയുള്ളവർ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചെന്ന് വി ഡി സതീശൻ പറഞ്ഞു. ശക്തമായ മഴയുടേയും മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റേ്റേയും സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണിൽ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി

ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: മുഖ്യമന്ത്രി Read More »

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത Read More »

അപകട നഷ്ടപരിഹാരം: ലൈസൻസ് കാലാവധി കഴിഞ്ഞെങ്കിൽ പെടും, ഇൻഷുറൻസ് കമ്പനി കൈയൊഴിയും

ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിൻ്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ട‌പരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ലൈസൻസിൻ്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കാൻ സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വലിയ ബോധവത്കരണപരിപാടി നടത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനോടും കോടതി ആവശ്യപ്പെട്ടു. 2009-ൽ ഡൽഹിയിൽനടന്ന വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിൻ്റെ വിധി. ഓംപ്രകാശ് എന്നയാൾ ഓടിച്ച മോട്ടോർസൈക്കിൾ മറ്റൊരു ഇരുചക്രവാഹനത്തിലിടിച്ചു. അതിൽ, മരിച്ചയാളുടെ കുടുംബത്തിന് 1.08 കോടി രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരേ

അപകട നഷ്ടപരിഹാരം: ലൈസൻസ് കാലാവധി കഴിഞ്ഞെങ്കിൽ പെടും, ഇൻഷുറൻസ് കമ്പനി കൈയൊഴിയും Read More »

ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയിൽ

നാഗ്‌പുർ.പ്രാദേശിക ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിലെ കടുത്ത നിരാശയും മാനസിക സമ്മർദ്ദവും കാരണം 17 വയസുകാരിയായ യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി.വിദർഭ ക്രിക്കറ്റ് അസോസിയേഷൻ – വിസിഎ ടീമിൽ ഇടം ലഭിക്കുമെന്ന വലിയ സ്വപ്നവുമായി കഴിഞ്ഞ രണ്ട് വർഷമായി കഠിന പരിശീലനം നടത്തിയിരുന്ന അദിതി മോരേശ്വർ ചൗക്കണ്ടെ എന്ന പെൺകുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അക്കോള സ്വദേശിയാണ് അദിതി. ക്രിക്കറ്റിൽ മികച്ച കരിയർ കെട്ടിപ്പടുക്കണമെന്ന ലക്ഷ്യത്തോടെ അമ്മയോടൊപ്പം നാഗ്ഗുരിലെ ലക്ഷ്മി നഗറിൽ താമസിച്ചാണ് താരം പരിശീലനം നടത്തിയിരുന്നത്. കഴിഞ്ഞ രണ്ട്

ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയിൽ Read More »

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു, സലാമിനെ ആക്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരൻ

വയനാട്: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി. രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. അശോകൻ മരിച്ചുപോയതിനാൽ ശിക്ഷ വിധിച്ചില്ല. കേസിൽ ഗീതാനന്ദൻ അടക്കം മറ്റ് 56 പ്രതികളെയും വെറുതെവിട്ടു. അതേ സമയം പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദനെ കുറ്റക്കാരനെന്നും കണ്ടെത്തി. സംഘം ചേരൽ, തടയൽ എന്നിവ തെളിഞ്ഞു. ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടില്ല. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു, സലാമിനെ ആക്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരൻ Read More »

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കാൻ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി വിതയ്ക്കുന്ന അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി നൽകുന്ന സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കാൻ ഒരുങ്ങി കേരള സർക്കാർ. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അപകടകാരികളായ നായ്ക്കളെ നീക്കം ചെയ്യുന്നതിനായി കൃത്യമായ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സുപ്രീം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് നടപടികൾ പുരോഗമിക്കുക. വഴിയാത്രക്കാർക്കും കുട്ടികൾക്കും നേരെയുള്ള തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോടതിയുടെ ഈ നിർദ്ദേശം ആശ്വാസകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കാൻ കേരളം Read More »

Scroll to Top