Latest News

ഇരിട്ടി കാഞ്ഞിരപ്പുഴയിൽ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഇരിട്ടി കാഞ്ഞിരപ്പുഴയിൽ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട സ്ഥലത്തിന് 100 മീറ്റർ അകലെ നിന്നാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്‌സിൻ്റെ നേതൃത്വത്തിലുള്ള തിരച്ചിലിലാണ് സംഘം മൃതദേഹം കണ്ടെടുത്തത്. ഒഴുക്കിൽ വന്ന തേങ്ങ ശേഖരിക്കാൻ പുഴയിൽ ചാടിയതായിരുന്നു ഹനീഫ. അതേസമയം ചെറുപുഴ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ രക്ഷാപ്രവർത്തകരിൽ ഒരാൾ ബോട്ടിൽ നിന്നും പുഴയിലേക്ക് വീണു. ചെറുപുഴയിൽ കാണാതായ രാജേഷിനായുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.

ഇരിട്ടി കാഞ്ഞിരപ്പുഴയിൽ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി Read More »

റെയിൽവേ കൗണ്ടർ ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; യാത്രക്കാരെ എ,ബി വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു

ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയുമെങ്കിലും, റെയിൽവേ റിസർവേഷൻ കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങുന്ന ധാരാളം ആളുകൾ ഇപ്പോഴും ഉണ്ട്. റിസർവേഷൻ കൗണ്ടറിൽ നിന്ന് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. 2026 ഓഗസ്റ്റ് 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗിനായി ഒരു പുതിയ ടോക്കൺ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇനി മുതൽ കൗണ്ടറിൽ നിന്ന് ടിക്കറ്റ് ലഭിക്കുന്നതിന് ചില പ്രധാന നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. കാരണം ഇപ്പോൾ റെയിൽവേ യാത്രക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

റെയിൽവേ കൗണ്ടർ ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; യാത്രക്കാരെ എ,ബി വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു Read More »

‘ബസിന് കാശില്ലാത്ത സ്ത്രീ കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ വിടുന്നു,ദാരിദ്ര്യം അഭിനയിക്കുന്നു’; അധിക്ഷേപിച്ച് CPജോൺ

തിരുവനന്തപുരം: വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ബസിന് കാശില്ലാത്ത സ്ത്രീകൾ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നാണ് പരാമർശം. സർക്കാർ സ്‌കൂളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റിൽ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇതേ സ്ത്രീ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ നൽകാൻ പണമില്ല, ബസ് വന്നാൽ കാശ് കുറഞ്ഞ

‘ബസിന് കാശില്ലാത്ത സ്ത്രീ കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ വിടുന്നു,ദാരിദ്ര്യം അഭിനയിക്കുന്നു’; അധിക്ഷേപിച്ച് CPജോൺ Read More »

പിഎം ശ്രീ പദ്ധതി നടത്തിപ്പ്; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാർ ചുമതലയുളള ജില്ലകളിലായതിനാൽ തന്നെ ഓൺലൈനായാകും യോഗം നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുളള എല്ലാ പുരോഗതിയും ചർച്ച ചെയ്യും. ഉപസമിതി റിപ്പോർട്ടിന്റെ ഏകദേശ രൂപവും യോഗത്തിലുണ്ടാകും. സിലബസ്, സ്‌കൂളുകൾ തെരഞ്ഞെടുക്കൽ തുടങ്ങിയവ ചർച്ചയാകും. കേന്ദ്രസർക്കാരിനോട് ആശയവിനിമയം നടത്തുന്നത് സംബന്ധിച്ചും യോഗത്തിൽ ധാരണയാകും എന്നാണ് വിവരം. നേരത്തെ രണ്ടുതവണയാണ് ഉപസമിതി യോഗം ചേർന്നത്. പിഎം

പിഎം ശ്രീ പദ്ധതി നടത്തിപ്പ്; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് Read More »

മഴ കനക്കുന്നു: ഓറഞ്ച് അലേർട്ട് 12 ജില്ലകളിൽ, പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തോരാതെ ദുരിതപ്പെയ്ത്‌ത്. മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഈ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ആയിരിക്കും. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രളയ ഭീതിയിലാണ് പത്തനംതിട്ട. മൂഴിയാർ ഡാം തുറന്നതോടെ പമ്പാനദിയിൽ

മഴ കനക്കുന്നു: ഓറഞ്ച് അലേർട്ട് 12 ജില്ലകളിൽ, പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു Read More »

കാസർകോട് വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ; ബേക്കറി പൂട്ടിച്ച് ആരോഗ്യ വകുപ്പ്

കാസർകോട്: പരപ്പയിൽ വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ. കനകപ്പള്ളി സ്വദേശി സലീമിൻ്റെ വിവാഹ വാർഷികത്തിനായി പരപ്പയിലെ സ്വീറ്റി ബേക്കറിയിൽ നിന്നും വാങ്ങിയ കേക്കിലാണ് പൂപ്പൽ കണ്ടത്. ശനിയാഴ്ചയായിരുന്നു സലീമിൻ്റെ വിവാഹ വാർഷികം. ഇവരുടെ ബന്ധുക്കളാണ് ബേക്കറിയിൽ നിന്നും കേക്ക് വാങ്ങിയത്. കുട്ടികൾ ഉൾപ്പടെ കേക്ക് കഴിച്ചതിന് ശേഷം രുചിയിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്നാണ് കേക്ക് പരിശോധിച്ചതും പൂപ്പൽ കണ്ടെത്തുകയും ചെയ്ത്. കേക്ക് കഴിച്ച 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സലീം പഞ്ചായത്ത് ആരോഗ്യ

കാസർകോട് വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ; ബേക്കറി പൂട്ടിച്ച് ആരോഗ്യ വകുപ്പ് Read More »

മഴക്കെടുതി: സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയം; തെറ്റായ വാർത്തകൾ പ്രചരിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്റർ എത്തിയെന്നും എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘316 ദുരിതാശ്വാസക്യാമ്പുകൾ നിലവിലുണ്ട്. 11018 പേർ ക്യാമ്പുകളിൽ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി. 30ന് തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 165 ഹെക്ടർ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്.

മഴക്കെടുതി: സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയം; തെറ്റായ വാർത്തകൾ പ്രചരിക്കുന്നു: മുഖ്യമന്ത്രി Read More »

ഗുസ്തി താരങ്ങളുടെ പീഡന പരാതി: ബ്രിജ് ഭൂഷൺ സിങ്ങിനെ കുറ്റവിമുക്തനാക്കി

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡൽഹി കോടതി. റോസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ കൂട്ടുപ്രതിയായ വിനോദ് ടോമറിനെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷൻ, പരാതിക്കാർ, പ്രതികൾ എന്നിവരുടെ വാദം കേട്ടതിന് ശേഷമാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങൾക്കായി മുതിർന്ന അഭിഭാഷക റെബേക്ക ജോണാണ് ഹാജരായത്. അഭിഭാഷകനായ രാജീവ്

ഗുസ്തി താരങ്ങളുടെ പീഡന പരാതി: ബ്രിജ് ഭൂഷൺ സിങ്ങിനെ കുറ്റവിമുക്തനാക്കി Read More »

ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വസതിയിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ 9 സിപിഐഎം പ്രവർത്തകർക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് നിരീക്ഷിച്ച കോടതി വധശ്രമക്കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. 67-ാം ദിവസമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. സെഷൻസ് കോടതി രണ്ട് തവണ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്നുമാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തെങ്കിലും

ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More »

നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുട്ടിയുടെ അമ്മ തിരുവല്ലം സ്വദേശിനി ഗ്രീഷ്‌മക്കെതിരെ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇവരുടെ സുഹൃത്ത് അമൻ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെ ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിയായ ഇരുപതുകാരി അബോർഷനുള്ള ഗുളിക കഴിച്ച് ആശുപത്രിയിലെത്തുകയും അബോർഷൻ നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. യുവതി

നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ് Read More »

Scroll to Top