കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. പ്രതിവർഷം 12,000 കോടി രൂപയിലേറെയാണ് ചെലവ്. കോവിഡിന് ശേഷം ഉപഭോഗം വർധിച്ചതും ആഭ്യന്തര ഉത്പാദനം കുറഞ്ഞതുമാണ് കാരണം. 2023-24ൽ 12,983 കോടിയും 2024-25ൽ 12,750 കോടിയും രൂപ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനായി ചെലവഴിച്ചതായി വിവരാവകാശ രേഖകൾ പറയുന്നു.
പുറത്തുനിന്ന് വൈദ്യുതി വാങ്ങൽ കേരളത്തിന് കനത്ത ബാധ്യത; പ്രതിവർഷം ചെലവഴിക്കുന്നത് 12,000 കോടിയിലധികം രൂപയെന്ന് കെ.എസ്.ഇ.ബി രേഖകൾ | KSEB power purchase cost RTI details


