ഡീൽ നടന്നത് 40 ലക്ഷം രൂപക്ക്, അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർഥികളും; നീറ്റ് പുനഃപരീക്ഷയിൽ തട്ടിപ്പിൽ 24 പേർ പിടിയിലായി
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ ഇതുവരെ 24 പേർ പിടിയിലായി. ഡീൽ നടന്നത് 40 ലക്ഷം രൂപക്കാണെന്നും അറസ്റ്റിലായത് സോവർ ഗ്യാങ്ങ് സംഘമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ബയോമെട്രിക്ക് പരിശോധന ചുമതലയിലുള്ള ഉദ്യോഗസ്ഥരും പിടിയിലായി. ബിഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ നേരത്തെ അറസ്റ്റിലായിരുന്നു. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ് പറഞ്ഞു. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ […]









