New Media Channel

വടക്കുമ്പാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപെടുത്താൻ ശ്രമിച്ച കേസ്;പ്രതികൾക്ക് 18 വർഷം തടവും 3 ലക്ഷം രൂപ വീതം പിഴയും

കണ്ണൂർ: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എഡ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്ദു‌ള്ള, ഫൈസൽ എന്നിവരെയാണ് ശിക്ഷിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയന് നേരെ 2015ലാണ് വധശ്രമമുണ്ടായത്. തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 സെപ്തംബർ 17 ന് വൈകിട്ട് 6.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്സിൽ നിന്ന് ഓണാഘോഷ പരിപാടികൾക്കായി വാടകക്കെടുത്ത […]

വടക്കുമ്പാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപെടുത്താൻ ശ്രമിച്ച കേസ്;പ്രതികൾക്ക് 18 വർഷം തടവും 3 ലക്ഷം രൂപ വീതം പിഴയും Read More »

കൂടുതൽ ജനകീയമാകാൻ കെഎസ്ആർടിസി, എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ്; വാട്‌സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ നിലവിൽ വരും

കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എഐ പവേർഡ് വാട്‌സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് ആറ്) നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ ചുവടുവയ്പ്പാണിത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും മന്ത്രി വിതരണം

കൂടുതൽ ജനകീയമാകാൻ കെഎസ്ആർടിസി, എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ്; വാട്‌സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ നിലവിൽ വരും Read More »

രക്ഷാപ്രവർത്തകൻ രാജേഷിന്റെ വിയോഗം വേദനാജനകം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയെന്ന് മുഖ്യമന്ത്രി

കണ്ണൂർ: പ്രമുഖ രക്ഷാപ്രവർത്തകൻ രാജേഷിന്റെ നിര്യാണം അതീവ വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജേഷിന്റെ മൃതദേഹം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്‌കരിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാടിനായി അമൂല്യമായ സേവനങ്ങൾ കാഴ്ചവെച്ച വ്യക്തിയായിരുന്നു രാജേഷ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖത്തിലായ കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി, രാജേഷ് പകുതിക്കുവെച്ച് നിർത്തിയ വീടുപണി പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. രാജേഷിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

രക്ഷാപ്രവർത്തകൻ രാജേഷിന്റെ വിയോഗം വേദനാജനകം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയെന്ന് മുഖ്യമന്ത്രി Read More »

സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റിൽ; മാത്തിലിലെ ഒളിവു കേന്ദ്രത്തിൽ വച്ച് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്സോ കേസുകളിൽ പ്രതിയായ 25കാരിയെ

കാസർകോട്: സുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെ ഉറങ്ങിക്കിടക്കുന്നതിനിടയിൽ പീഡിപ്പിച്ച യുവതി അറസ്റ്റിൽ. തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളി (25)നെയാണ് പെരിങ്ങോം പൊലീസിൻ്റെ സഹായത്തോടെ മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ.പി രാഘവനും സംഘവും അറസ്റ്റു ചെയ്‌തത്‌. അഞ്ചു പോക്സോ കേസുകളിൽ പ്രതിയായ സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ (ചൊവ്വ) രാത്രി നടത്തിയ റെയ്‌ഡിലാണ് സ്നേഹ പിടിയിലായത്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്, പെൺകുട്ടിയുടെ

സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റിൽ; മാത്തിലിലെ ഒളിവു കേന്ദ്രത്തിൽ വച്ച് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്സോ കേസുകളിൽ പ്രതിയായ 25കാരിയെ Read More »

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട: 7000 ലിറ്റർ സ്പിരിറ്റുമായി ലോറി പിടിയിൽ

പയ്യന്നൂർ: പെരുമ്പാ ദേശീയപാതയിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. കർണാടക രജിസ്‌ട്രേഷനിലുള്ള (KA 09 A 7095) ലോറിയിൽ കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്.പയ്യന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പ നാഷണൽ ഹൈവേയിൽ വാഹന പരിശോധന നടത്തിയത്. സംശയകരമായ സാഹചര്യത്തിൽ വന്ന ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 200 കാനുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തിയത്.മംഗലാപുരത്തുനിന്ന് പത്തനംതിട്ട അടൂരിലേക്ക് കടത്താനായിരുന്നു പ്രതികളുടെ

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട: 7000 ലിറ്റർ സ്പിരിറ്റുമായി ലോറി പിടിയിൽ Read More »

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മരിച്ചവരിൽ മലയാളിയും, ചികിത്സയിലിരിക്കെയാണ് മരണം

ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ(27)ആണ് മരിച്ചത്. എട്ടുമാസം മുമ്പാണ് ഷിജിൻ ദുബായിൽ എത്തിയത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറ്റിൽ വീഡിയോ ഗ്രാഫർ ആയിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ ഷിജിൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഓഗസ്റ്റ് 3 തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മരിച്ചവരിൽ മലയാളിയും, ചികിത്സയിലിരിക്കെയാണ് മരണം Read More »

കാസർകോട് ജില്ലയിൽ മിന്നൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; ഉപ്പള പുഴയിലെ ജലനിരപ്പ് അപകടനില പിന്നിട്ടു, മധൂർ, പുത്തിഗെ, മഞ്ചേശ്വരം പുഴകളിലും മുന്നറിയിപ്പ്

കാസർകോട്: കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ മിന്നൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവയാണ് പ്രളയസാധ്യതയുള്ള മറ്റു ജില്ലകൾ. നാളെ (ബുധൻ) രാവിലെ 8.30 മണിവരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ പ്രളയ സാധ്യതയേറിയത് ഉപ്പള പുഴയിലാണ്. ഇവിടെ പുഴയിലെ ജലനിരപ്പ് അപകടനിലയേക്കാളും ഉയർന്നു. മധൂർ, പുത്തിഗെ, മഞ്ചേശ്വരം പുഴകളിൽ വെള്ളത്തിൻ്റെ നിരപ്പ് മുന്നറിയിപ്പ് ലെവലിനേക്കാളും ഉയർന്നതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു

കാസർകോട് ജില്ലയിൽ മിന്നൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; ഉപ്പള പുഴയിലെ ജലനിരപ്പ് അപകടനില പിന്നിട്ടു, മധൂർ, പുത്തിഗെ, മഞ്ചേശ്വരം പുഴകളിലും മുന്നറിയിപ്പ് Read More »

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 12 പേർക്ക് പരുക്ക്

ന്യൂഡൽഹി ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 12 പേർക്ക് പരുക്ക്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആകാശച്ചുഴിയിൽ പെട്ട വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു.A1379 വിമാനം ഡൽഹിയിൽ ഇറക്കിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയർഇന്ത്യ അറിയിച്ചു. ആകെ 134 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഉയർന്നു പൊങ്ങിയ വിമാനം പെട്ടെന്ന് താഴേയ്ക്ക് പോകുന്നതു പോലെ തോന്നിയെന്ന് യാത്രക്കാരിൽ

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 12 പേർക്ക് പരുക്ക് Read More »

സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളിൽ ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആയിരം കടന്നു

സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് സുരക്ഷിത തണലൊരുക്കുന്ന ‘അമ്മത്തൊട്ടിൽ’ പദ്ധതിയിലൂടെ സംരക്ഷണം ലഭിച്ച കുട്ടികളുടെ എണ്ണം 1,000 കടന്നു. കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ 2002-ൽ തുടക്കമിട്ട ഈ ജീവൻരക്ഷാ പദ്ധതി, രണ്ടു പതിറ്റാണ്ടിലേറെയായി നൂറുകണക്കിന് പിഞ്ചുജീവനുകളാണ് കാത്തുസൂക്ഷിച്ചത്. അപകടകരമായ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് തടയാൻ തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിൽ ആധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ ലഭിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പരിചരണവും വൈദ്യസഹായവും നൽകിയ ശേഷം, നിയമപരമായ ദത്തെടുക്കൽ പ്രക്രിയയിലൂടെ ശിശുക്ഷേമസമിതി അവരെ സുരക്ഷിതമായ കൈകളിലേക്ക് കൈമാറുന്നു

സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളിൽ ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആയിരം കടന്നു Read More »

രക്ഷയായത് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം; വരവു കണ്ടപ്പോഴേ പന്തികേടു തോന്നിയെന്ന് ദൃക്‌സാക്ഷി

നെന്മാറ നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ആളപായം കുറച്ചത് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം. നെല്ലിയാമ്പതിയിൽ നിന്നു നെന്മാറയിലേക്കുള്ള ബസ് രാവിലെ 9.50നു പോത്തുണ്ടി ചെക്പോസ്റ്റിന് 2 കിലോമീറ്റർ മുൻപുള്ള വളവിൽ നിയന്ത്രണം നഷ്‌ടപ്പെട്ടു തോട്ടത്തിലേക്ക് ഇറങ്ങുകയായിരുന്നു. അപകടസ്‌ഥലത്തിന് 500 മീറ്റർ മുൻപു ബസിനു നിയന്ത്രണം നഷ്ട്‌ടപ്പെട്ടതായാണ് യാത്രക്കാരുടെ മൊഴി. മഴയെത്തുടർന്ന് വിനോദസഞ്ചാരികൾക്കു നിരോധനമുള്ളതിനാൽ റോഡിൽ വാഹനത്തിരക്കില്ലായിരുന്നു. 40 സീറ്റുള്ള ബസിൽ 72 യാത്രക്കാരുണ്ടായിരുന്നു. റോഡിൻ്റെ വലതുവശത്തെ കോൺക്രീറ്റ് തൂൺ തകർത്ത ബസ് താഴെ

രക്ഷയായത് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം; വരവു കണ്ടപ്പോഴേ പന്തികേടു തോന്നിയെന്ന് ദൃക്‌സാക്ഷി Read More »

Scroll to Top