New Media Channel

ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷണം പുരോഗമിക്കുന്നു; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

ശബരിമലയിലെ നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണം പുരോഗമിക്കവേ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്. വിജിലൻസ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകൾ യോഗത്തിൽ സമർപ്പിച്ചേക്കും. ഭക്തർ അഭിഷേകത്തിനായി സമർപ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വൻ ക്രമക്കേട് നടന്നെന്ന് പ്രാഥമിക നിഗമനം. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികൾ യോഗത്തിൽ ചർച്ചയാവും. ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ ബോർഡ് […]

ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷണം പുരോഗമിക്കുന്നു; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് Read More »

വിമാനത്തിൻ്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം: വീണ്ടും പരാക്രമം; ജാമ്യപേപ്പർ വലിച്ച് കീറി യുവാവ്

കൊച്ചി: ബാടിക് എയർലൈൻ വിമാനത്തിൻ്റെ എമർജൻസി ഡോർ ശ്രമിച്ച സംഭവത്തിന് പിന്നാലെ വീണ്ടും പരാക്രമവുമായി യുവാവ്. മജിസ്ട്രേറ്റിന് മുന്നിലാണ് യുവാവ് പരാക്രമം നടത്തിയത്. ജാമ്യ പേപ്പറുകൾ വലിച്ചുകീറിയായിരുന്നു യുവാവിൻ്റെ പരാക്രമം. സംഭവത്തിൽ പൊലീസ് സമയോചിതമായി ഇടപെട്ടു. എന്നാൽ ഇയാൾക്ക് ഗുരുതര മാനസിക പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോലാലംപൂരിൽ പൂരിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിനും വിമാനത്തിലെ യാത്രക്കാരോടും ജീവനക്കാരോടും അക്രമാസക്തമായി പെരുമാറിയതിനുമാണ് പാലക്കാട് സ്വദേശിയായ ജംഷീർ അത്താണിക്കലി(36)നെ പൊലീസ് പിടികൂടിയത്.

വിമാനത്തിൻ്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം: വീണ്ടും പരാക്രമം; ജാമ്യപേപ്പർ വലിച്ച് കീറി യുവാവ് Read More »

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: നിർണായക ചാറ്റുകളും ചിത്രങ്ങളും അന്വേഷണ സംഘത്തിന്

കോഴിക്കോട്: വടകര അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ കീർത്തനയുടെ ഫോൺ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. കീർത്തനയുടെ ഫോണിൽ നിന്ന് ലഹരി ഇടപാടുകൾ സംബന്ധിച്ച ചാറ്റുകൾ കണ്ടെത്തി. എൻഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ഇന്നലെ കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയുടെ

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: നിർണായക ചാറ്റുകളും ചിത്രങ്ങളും അന്വേഷണ സംഘത്തിന് Read More »

ലഹരിക്കടത്തിന് വ്യാജ ബാങ്ക് അക്കൗണ്ട്; മൊഗ്രാൽ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ, പ്രതികളിൽനിന്ന് 100 ലധികം ആധാർ കാർഡുകൾ, പാൻ കാർഡുകൾ പിടിച്ചെടുത്തു

കണ്ണൂർ: മയക്കുമരുന്ന് കടത്തിനും മറ്റ് സാമ്പത്തിക തട്ടിപ്പുകൾക്കുമായി വ്യാജരേഖകൾ ചമച്ച് ബാങ്ക് അക്കൗണ്ടുകൾ നിർമിച്ച കേസിൽ രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് മൊഗ്രാൽ സ്വദേശി അബ്ദുൽ റഹ്‌മാൻ(39), എറണാകുളം പള്ളുരുത്തി സ്വദേശി കെ എം റിഷാദ്(41) എന്നിവരാണ് പിടിയിലായത്‌. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും തലശ്ശേരി എഎസ്‌പി ഡോ.എം നന്ദഗോപൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതികളിൽനിന്ന് 100 ൽ

ലഹരിക്കടത്തിന് വ്യാജ ബാങ്ക് അക്കൗണ്ട്; മൊഗ്രാൽ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ, പ്രതികളിൽനിന്ന് 100 ലധികം ആധാർ കാർഡുകൾ, പാൻ കാർഡുകൾ പിടിച്ചെടുത്തു Read More »

ഇനി വാട്സ് ആപ്പിലും ടിക്കറ്റ്, കൊറിയർ സർവീസ് പുനരാരംഭിക്കും; രണ്ട് മാറ്റങ്ങളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറിയർ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. സ്വകാര്യ ഏജൻസിയെ ഒഴിവാക്കി കെഎസ്‌ആർടിസി ഇന്നു മുതൽ സ്വന്തമായി കൊറിയർ സർവീസ് നടത്തും. കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക് ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല

ഇനി വാട്സ് ആപ്പിലും ടിക്കറ്റ്, കൊറിയർ സർവീസ് പുനരാരംഭിക്കും; രണ്ട് മാറ്റങ്ങളുമായി കെഎസ്ആർടിസി Read More »

മദ്യക്കുപ്പി തിരിച്ചു നൽകിയാൽ 20 രൂപ: പദ്ധതി നിർത്തിയത് ഓണം വരെ മാത്രം; വ്യക്തമാക്കി എക്സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കിയാതായി ബെവ്കോ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി എക്സൈസ് മന്ത്രി രംഗത്ത്. പദ്ധതി നിർത്താൻ ഉള്ള തീരുമാനത്തെ തിരുത്തിയതായി മന്ത്രി വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് മന്ത്രിക്ക് മോശം അഭിപ്രായം ഇല്ലെന്നും തൽക്കാലം ഓണം വരെ പദ്ധതി നിർത്തിവയ്ക്കുമെന്നും എം ലിജു പറഞ്ഞു. ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഓണത്തിന് ശേഷം വീണ്ടും പരിഷ്കരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അറിയിച്ചു. നാളെ മുതൽ പദ്ധതി നിർത്തലാക്കുമെന്നും ഇനി ഒഴിഞ്ഞ മദ്യകുപ്പികൾ നൽകിയാൽ 20

മദ്യക്കുപ്പി തിരിച്ചു നൽകിയാൽ 20 രൂപ: പദ്ധതി നിർത്തിയത് ഓണം വരെ മാത്രം; വ്യക്തമാക്കി എക്സൈസ് മന്ത്രി Read More »

രാജപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി

കാസർഗോഡ്.കാസർകോട് ജില്ലയിൽ പൊലീസുകാരനെ കാണാതായതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സാം സനലിനെയാണ് (27) കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായത്. ബേളൂർ അട്ടേങ്ങാനം കപ്പണ സ്വദേശിയാണ് സാം സനൽ. തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭ്യമല്ലെന്ന് ബന്ധപ്പെട്ടവരും സഹപ്രവർത്തകരും വ്യക്തമാക്കുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. തുടർന്ന് കുടുംബാംഗങ്ങളും സഹപ്രവർത്തകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.കാണാതായ

രാജപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി Read More »

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമില്ലെന്ന ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് ഡിഗ്രിക്ക് പ്രവേശനം നേടാമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്ന് വർഷ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയും ലഭിക്കും.എൻസിആർഎഫ് അടിസ്ഥാനമാക്കിയുള്ള ഈ ഉത്തരവ് 2027-28 അധ്യയന വർഷം മുതലായിരിക്കും പ്രാബല്യത്തിൽ വരിക. അക്കാദമിക് പുരോഗതിക്കും അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.എല്ലാ സർവകലാശാലകളിലും

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് Read More »

കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് വേണം; കർശനമാക്കി എക്സൈസ്

തിരുവനന്തപുരം: കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് കർശനമാക്കി എക്സൈസ്. ലൈസൻസ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥർക്കും ശിക്ഷാനടപടിയുണ്ടാകും. എക്സൈസ് കമ്മീഷണറാണ് കടുത്ത മുന്നറിയിപ്പുമായി ഉത്തരവ് പുറത്തിറക്കിയത്. ഓപ്പറേഷൻ ശുദ്ധിയുടെ ഭാഗമായിട്ടാണ് നടപടി. ഷാപ്പുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയെ തുടർന്നാണ് നടപടി. നേരത്തെ ലൈസൻസുമായി ബന്ധപ്പെട്ട ഉത്തരവ് എക്സൈസ് പുറത്തിറക്കിയിരുന്നു. എന്നാൽ ആ ഉത്തരവ് കാര്യമായി പരിഗണിക്കാത്തതിനെ തുടർന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്

കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് വേണം; കർശനമാക്കി എക്സൈസ് Read More »

പവന് ഒറ്റയടിക്ക് 2,120 രൂപ വർധിച്ചു; സ്വർണം വീണ്ടും റെക്കോർഡ് കുതിപ്പിൽ

പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സ്വർണ വിപണിയിൽ വീണ്ടും കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഒറ്റയടിയ്ക്ക് 2,120 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 265 രൂപയുടെ മുന്നേറ്റത്തോടെ 13,725 രൂപയാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസം രണ്ടു തവണയാണ് സ്വർണ വില ഉയർന്നത്. രാവിലെ പവന് രാവിലെ 1,280 രൂപ വർധനയോടെ 1,06,880 രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ വീണ്ടും 800 രൂപ കൂടി വർധിച്ചു. രാവിലെ ഗ്രാമിന് 160 രൂപ

പവന് ഒറ്റയടിക്ക് 2,120 രൂപ വർധിച്ചു; സ്വർണം വീണ്ടും റെക്കോർഡ് കുതിപ്പിൽ Read More »

Scroll to Top