New Media Channel

അവധിയായതിനാൽ ജ്യൂസ് കടയിൽ സഹായത്തിനെത്തി, ഷോക്കേറ്റ 15കാരന് ദാരുണാന്ത്യം

മലപ്പുറം: കരിമ്പ് ജ്യൂസ് കടയിൽ നിന്ന് ഷോക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി കെ മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. സ്കൂ‌ൾ അവധി ദിനമായതിനാൽ കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ സഹായിയായി എത്തിയതായിരുന്നു ഷാമിൽ. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടനെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് തവരാപറമ്പ് ജുമാ മസ്‌ജിദ് […]

അവധിയായതിനാൽ ജ്യൂസ് കടയിൽ സഹായത്തിനെത്തി, ഷോക്കേറ്റ 15കാരന് ദാരുണാന്ത്യം Read More »

കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ്; പവന് 1120 രൂപ കുറഞ്ഞ് 1,11,040 രൂപ

കൊച്ചി: കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് 1120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,11,040 രൂപയാണ് വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയാണ് വില. ബുധനാഴ്‌ച വൈകിട്ട് ഗ്രാമിന് 135 വർധിച്ച് 14,020 രൂപയും പവന് 1,12,160 രൂപയുമായിരുന്നു വില. ജനുവരി 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. കേരളത്തിൽ സ്വർണത്തിന് ഉണ്ടായ ചരിത്രവിലയായിരുന്നു ഇത്. ഡിസംബർ

കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ്; പവന് 1120 രൂപ കുറഞ്ഞ് 1,11,040 രൂപ Read More »

സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപ; ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിൻ്റെ സ്വപ്പ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങൾക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷൂറൻസ്’, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ

സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപ; ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി Read More »

‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും’; പ്രകടനപത്രിക പുറത്തിറക്കി LDF

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്‌. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ൽ സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ

‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും’; പ്രകടനപത്രിക പുറത്തിറക്കി LDF Read More »

നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ചതാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാർ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി Read More »

അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപിച്ചു

ഫ്ലോറിഡ: മനുഷ്യചരിത്രത്തിലെ സുപ്രധാനമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് നാസയുടെ ചന്ദ്രദൗത്യം ആർട്ടെമിസ് 2 (Artemis II) വിജയകരമായി കുതിച്ചുയർന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത്.ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.30-ഓടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു ലോകം കാത്തിരുന്ന ആ ചരിത്ര വിക്ഷേപണം നടന്നത്.നാസയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസ് (SLS) ആണ് ഒറിയോൺ പേടകത്തെയും വഹിച്ചുകൊണ്ട് കുതിച്ചുയർന്നത്. വിക്ഷേപണം വിജയകരമായതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു

അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപിച്ചു Read More »

കൈക്കൂലി കേസ്; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും

കൊല്ലം: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസറുമായ പത്തനംതിട്ട കോന്നി സ്വദേശി എ താജുദ്ദീനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊല്ലം വിജിലൻസ് കോടതിയാണ് തടവും 20,000 രൂപ പിഴയും വിധിച്ചത്.

കൈക്കൂലി കേസ്; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും Read More »

കണ്ണൂരിലെ മയക്കുമരുന്നു റാക്കറ്റ് തലവൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ വൻ മയക്കുമരുന്ന് റാക്കറ്റിൻ്റെ തലവനായ യുവാവ് ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ ടൗണിലെ സൽമാനൂൽ ഫാരീസ് ആണ് പിടിയിലായത്. നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായതിനെത്തുടർന്ന് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. 2024ൽ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്. തുടർന്ന് വിദേശത്തേക്ക് കടന്നു. ഇതോടെ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയാൽ പിടിയിലാവില്ലെന്ന ധാരണയിൽ എത്തുകയായിരുന്നു. എന്നാൽ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയിൽപ്പെട്ട വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് കണ്ണൂർ ടൗൺ പൊലീസിനെ വിവരമറിയിച്ചു. ടൗൺപൊലീസ് ഇൻസ്പെക്ടർ എസ്.പി കൈലാസനാഥൻ്റെ നിർദേശപ്രകാരം

കണ്ണൂരിലെ മയക്കുമരുന്നു റാക്കറ്റ് തലവൻ അറസ്റ്റിൽ Read More »

തെരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാർത്ഥിയുടെ വോട്ട് നഷ്‌ടപ്പെടരുത്: ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയെന്ന് ഹൈക്കോടതി. അപരന്മാരുടെ സ്ഥാനാർത്ഥിത്വം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്നത് തടയണമെന്നും ഒരു സ്ഥാനാർത്ഥിക്കും വോട്ട് നഷ്‌ടപ്പെടരുതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ്റേതാണ് നിരീക്ഷണം. തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി നൽകിയ ഹർജിയിലാണ് വിമർശനം.

തെരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാർത്ഥിയുടെ വോട്ട് നഷ്‌ടപ്പെടരുത്: ഹൈക്കോടതി Read More »

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌ക പുറത്താക്കി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക, ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും പുറത്താക്കി. ഭാരവാഹികളായ രഞ്ജി പണിക്കർ, ജി. എസ് വിജയൻ എന്നിവർ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഫെഫ്കയ്ക്ക് ഒരു നിലപാടേ ഉള്ളൂവെന്നും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ഒരംഗം പ്രതി ചേർക്കപ്പെട്ടാൽ ഒത്തുതീർപ്പുണ്ടാകുന്നതുവരെ അംഗത്വത്തിൽ നിന്ന് മാറ്റി നിർത്തുക എന്നത് പ്രാഥമിക നടപടി ക്രമമാണെന്നും പെഫ്‌ക പ്രസിഡൻ്റ് ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌ക പുറത്താക്കി Read More »

Scroll to Top