കാസർകോട്: കാസർകോട്, കൊറക്കോട്ട് 15 വയസുകാരനുൾപ്പെടെ ആറു പേർക്ക് കുത്തേറ്റ സംഭവത്തിൽ ടൗൺ പൊലീസ് നാലു പേരെ അറസ്റ്റു ചെയ്‌തു. കൊറക്കോട്ടെ ഇമ്രാൻ, ബാങ്കോട്ടെ സനാഫ്, കൊറക്കോട്ടെ അഹമ്മദ്, ബാങ്കോട്ടെ ബാസിത് എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്. ഇവരെ കോടതി രണ്ടാഴ്‌ചത്തേക്ക് റിമാൻ്റ് ചെയ്‌തു. ശനിയാഴ്‌ച രാത്രി ഏഴര മണിയോടെ കൊറക്കോട്ടെ ഒരു കടയുടെ സമീപത്താണ് കേസിനാസ്‌പദമായ സംഭവം. കൊറക്കോട് ബിലാൽ മസ്ജിദിനു സമീപത്തെ ജാഫർ സാദിഖ്, അബ്ദുൽ കരിം, കെ അബ്ദുൽ ഫത്താഹ്, തെരുവത്ത് സിറാമിക്‌സ് റോഡിലെ മുഹമ്മദ് മർവാൻ മനാസിർ, 15, 17 വയസ് പ്രായമുള്ള മറ്റു രണ്ടു പേർ എന്നിവർക്കാണ് കുത്തേറ്റത്.
കേസിലെ പരാതിക്കാരനായ ജാഫർ സാദിഖ് ഗൾഫിൽ നിന്നു കൊടുത്തയച്ച എട്ടു പവൻ സ്വർണാഭരണങ്ങളിൽ 30 ഗ്രാം തൂക്കമുള്ള മോതിരം കൊടുക്കാത്തതിൻ്റെ പേരിൽ അസഭ്യം പറഞ്ഞതിൻ്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നു കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു.
കൊറക്കോട്ട് 15 കാരനുൾപ്പെടെ 6 പേർക്ക് കുത്തേറ്റ കേസ്; 4 പേരെ അറസ്റ്റു ചെയ്‌ത് ജയിലിലടച്ചു


