ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതരുടെ പങ്കും അന്വേഷിക്കും, കൂടുതൽ പേർ പ്രതികളാകും ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇടപാടിൽ പങ്കുണ്ടെന്നും നിഗമനമുണ്ട്

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ ഉന്നതരുടെ പങ്കും അന്വേഷിക്കാൻ നീക്കം നടക്കുന്നതായി വിവരം. ടെൻഡർ അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായി എന്നാണ് സംശയം. പി എസ് പ്രശാന്തിനെയും അജികുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിലവിൽ സ്വർണ്ണകൊള്ള കേസിൽ ജയിലിലാണ് ഇരുവരും ഉള്ളത്. ടെൻഡർ അട്ടിമറിച്ചതിലൂടെ 2.3 കോടിയുടെ നഷ്‌ടം ബോർഡിന് ഉണ്ടായെന്നാണ് കണ്ടെത്തൽ.
കൂടുതൽ പേർ പ്രതികളാകും എന്നാണ് വിവരം. നെയ്യ് ക്രമക്കേടിൽ എസ് ഐ ടി കൂടുതൽ പേരെ പ്രതിചേർത്തേക്കും. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇടപാടിൽ പങ്കുണ്ടെന്നും നിഗമനമുണ്ട്. പമ്പയിലെ ബോർഡ് ജീവനക്കാർക്കും സ്റ്റോർ സൂപ്രണ്ടിനും വീഴ്ച്‌ച ഉണ്ടായി. ശബരിമലയ്ക്ക് പുറമേ കൂടുതൽ ക്ഷേത്രങ്ങളിലേക്കും നെയ്യ് എത്തിച്ചതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top