കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം. എറണാകുളം പൈങ്ങോട്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന എംഎൽഎയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കൾ കവർന്നത്.
കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്ന കരാറുകാരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം; ഇലക്ട്രിക് വയറുകൾ കവർന്നു

