ഷാനിമോള്‍ ഉസ്മാന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍

കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍. തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 ഉം വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്നംഗങ്ങള്‍ വിട്ടുനിന്നു. സ്പീക്കര്‍ അടക്കം 4 നാലുപേര്‍ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ , സി കെ ഹരീന്ദ്രന്‍ എന്നിവര്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല. ഷാനിമോള്‍ക്ക് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശംസ നേര്‍ന്നു. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമസഭയില്‍ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ എത്തുന്നത്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ടുളള പ്രമേയത്തിന്റെ അവതരണവും ചര്‍ച്ചയും ഇന്ന് തുടങ്ങും. എം വിന്‍സെന്റാണ് നന്ദിപ്രമേയം അവതരിപ്പിക്കുക. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് റവന്യൂ മന്ത്രി ഇന്ന് നിയമസഭയില്‍ വ്യക്തമാക്കും. നന്ദി പ്രമേയം ചര്‍ച്ച ചെയ്യുന്ന മൂന്നു ദിവസവും ചോദ്യോത്തര വേള ഉണ്ടാകില്ല.
പതിനാറാം നിയമസഭയുടെ ആദ്യ അടിയന്തര പ്രമേയമായി വിലക്കയറ്റവിഷയം പ്രതിപക്ഷം ഉന്നയിക്കും. പിണറായി വിജയന്റെ വാടക വീട്ടിലെ ഇ.ഡി റെയ്ഡില്‍ തുടങ്ങി,വന്ദേമാതരം വരെയുള്ള വിവാദങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ആര്‍.എസ്. എസിന് മുന്നില്‍ വഴങ്ങിയെന്ന ആരോപണമായിരിക്കും പ്രതിപക്ഷം ഉയര്‍ത്തുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top