സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിന് നേരെ അക്രമം : 25 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ഓഫീസ് സെക്രട്ടറിയെയും അതിനുള്ളിൽ ഉണ്ടായിരുന്നവരെയും മർദ്ദിക്കുകയും ചെയ്‌തുവെന്ന പരാതിയിൽ 25 മുസ്ലിം ലീഗ് പ്രവർത്തനക്കെതിരെ പോലീസ് കേസെടുത്തു. ഖലീൽ, റഫീഖ്, ആ ശിക് ബാഡൂർ, അലി, ബിച്ചി എന്ന ബഷീർ, കൈസ് ബാഡൂർ,സിദ്ദിഖ്, സഫ്വാൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന വർക്കും എതിരെയാണ് കേസ്. മേയ് നാലിനു തിരഞ്ഞെടുപ്പു വിജയാഹ്‌ലാദ പ്രകടനവുമായി എത്തിയ ലീഗ് പ്രവർത്തകരാണ് സി.പി.എം. ഓഫിസ് അക്രമിച്ചതെന്ന പരാതിയിലാണ് കേസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top