ഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വർണ്ണമാല കവർന്നു; മോഷണം രണ്ട് മണിക്കൂറോളം ഷാപ്പിൽ ചെലവഴിച്ച ശേഷം

മലപ്പുറം: കള്ളുഷാപ്പിൽ കവർച്ചയും ആക്രമണവും. ഷാപ്പ് ഉടമയുടെ കഴുത്തിൽ നിന്നും എട്ട് പവനോളം വരുന്ന സ്വർണ്ണമാല കവർന്നു. മലപ്പുറം വങ്ങാട് മൂർക്കനാട് റോഡിലുള്ള കള്ളുഷാപ്പിലാണ് സംഭവം. ബൈക്കിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂർ പൊലീസ് അറിയിച്ചു.
ഷാപ്പിൽ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോൾ കവർച്ച നടത്തുകയായിരുന്നു. ജോലിക്കാരനെ അടുക്കളയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. മൊബൈൽ ഫോണും കവർന്നെന്ന് പരാതിപ്പെട്ടു. ആക്രമണത്തിൽ ഷാപ്പ് ഉടമക്കും ജോലിക്കാരാനും നിസ്സാര പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top