പടക്കം വാങ്ങാൻ പണം നൽകിയില്ല; കീഴൂരിൽ യുവാവിനെ തടഞ്ഞു നിർത്തി മൂക്കിന് ഇരുമ്പുവടി കൊണ്ട് അടിച്ചതായി പരാതി

കാസർകോട്: പടക്കം വാങ്ങാൻ പണം നൽകാത്ത വിരോധം മൂലമെന്നു പറയുന്നു, യുവാവിനെ തടഞ്ഞു നിർത്തി ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. ചെമ്പിരിക്ക എ എം ഹൗസിലെ അഹമ്മദ് മിഗ്ദാദ് (32) ആണ് അക്രമത്തിനു ഇരയായത്. ഇയാൾ നൽകിയ പരാതിയിൽ ഇസ്‌മയിൽ, സുഹൈൽ, സാദിഖ് എന്നിവർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കീഴൂരിലാണ് കേസിനാസ്‌പദമായ സംഭവം. അഹമ്മദ് മി ഗ്ദാദിനെ തടഞ്ഞു നിർത്തിയ ശേഷം മൂവരും ചേർന്ന് ഇരുമ്പു വടികൊണ്ട് മൂക്കിനു അടിക്കുകയും കത്തികൊണ്ട് കൈക്കും പുറത്തും പരിക്കേൽപ്പിച്ചുവെന്നുമാണ് പരാതി. പടക്കം വാങ്ങുന്നതിനു പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നുവെന്നും നൽകാത്ത വിരോധത്തിലാണ് ആക്രമിച്ചതെന്നു പരാതിയിൽ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top