ഇന്നത്തെ സ്വർണവില
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,14,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,260 രൂപയും. കഴിഞ്ഞ ദിവസത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോൾ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് പവന് 93,720 രൂപയും ഗ്രാമിന് 11,715 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്.
അതുപോലെതന്നെ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9, 125 രൂപയും പവന് 73,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,13,920 രൂപയിലാണ് ഒടുവിൽ സ്വർണ വ്യാപാരം നടന്നിരുന്നത്. എന്നാൽ വെളളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമായിരുന്ന വെള്ളിവില ഇന്നും അതേ വിലയിൽത്തന്നെ തുടരുകയാണ്.
വില കത്തിക്കയറുന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്ന് സ്വർണം


