വിഷു സദ്യ കഴിച്ച് പോയ ഗൃഹനാഥൻ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: വിഷുസദ്യ കഴിച്ച ശേഷം വീട്ടിൽ നിന്നു പുറത്തേക്കു പോയ ആളെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ, കാനത്തൂർ, കിഴക്കേക്കര ലക്ഷം വീട് ഉന്നതിയിലെ കൃഷ്‌ണൻ (75) ആണ് മരിച്ചത്.
വിഷുദിനത്തിൽ വൈകുന്നേരം അഞ്ചുമണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ഭവാനി. മക്കൾ: ചന്ദ്രഹാസ, അനീഷ്, അജയൻ, വിജയൻ, അശ്വതി. മരുമക്കൾ: സുമലത, അരുൺ. സഹോദരങ്ങൾ: കമലാക്ഷി, ശാന്തി, ലക്ഷ്മി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top