കോഴിക്കോട്: നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പയ്യോളി സ്വദേശി മുഹമ്മദ് സിനാനാ(17)ണ് പരിക്കേറ്റത്. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം. 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
കോഴിക്കോട് ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്


