പാലക്കാട്: മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ
കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത‌് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പുതൂർ ഫാമിലി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു


