സ്ത്രീകളുടെ പേരിൽ മുറി, അവധിക്കാലം ലക്ഷ്യമിട്ട് ലഹരി വിതരണം; കോഴിക്കോട് 108 ഗ്രാം MDMAയുമായി 3 പേർ പിടിയിൽ

കോഴിക്കോട്: വെള്ളിമാടുകുന്നിൽ 108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂർ സ്വദേശി അമൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും ചേവായൂർ പൊലീസും ചേർന്ന് ഇരിങ്ങാടംപള്ളിയിലുള്ള സ്വകാര്യ ലോഡ്‌ജിൽ നിന്ന് ഇന്ന് പുലർച്ചയാണ് പ്രതികളെ പിടികൂടിയത്. അവധിക്കാലം ലക്ഷ്യമിട്ട് നഗരത്തിൽ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ രണ്ടുമാസം റിമാൻഡിൽ കഴിഞ്ഞ പ്രതിയാണ് അമൽ. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top