വേങ്ങര: കൊളപ്പുറത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നിയൂർ വെളിമുക്ക് സ്വദേശി യൂസുഫ് ആണ് മരണപ്പെട്ടത്. ഏറെ നേരമായി റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യൂസുഫ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് ആദ്യം വിവരം അറിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. വേങ്ങര പോലീസും നാട്ടുകാരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വേങ്ങരയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ


