കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം; യുവാവ് മരിച്ചു

ഇടുക്കി: കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. ഇടുക്കി ആനച്ചാലിന് സമീപം ചെങ്കുളത്ത് ഇന്ന് രാവിലെ ആണ് സംഭവം. മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നിയാണ് മരിച്ചത്. നല്ല ആഴമുള്ള കിണറിലാണ് ബെന്നി ഇറങ്ങിയത്. താഴെ എത്തിയ ഉടൻ ബെന്നിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
സമീപ വാസികൾ ബെന്നിയെ കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സമീപവാസികളും ഫയർ ഫോഴ്‌സും ചേർന്ന് ബെന്നിയെ ദീർഘനേരത്തെ ശ്രമങ്ങൾക്കൊടുവിൽ പുറത്തെത്തിക്കുകയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു‌. അപ്പോഴേക്കും മരണം സംഭവിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top