‘സാരഥി’ പോർട്ടൽ പണിമുടക്കി; സംസ്ഥാനത്ത് ലേണേഴ് ടെസ്റ്റ് ഉൾപ്പെടെ മുടങ്ങി

തിരുവനന്തപുരം: ‘സാരഥി’ പോർട്ടലിലെ തകരാർ മൂലം സംസ്ഥാനത്ത് ആർടി ഓഫീസുകളിലെത്തി മടങ്ങിപ്പോകുന്നത് നൂറുകണക്കിനാളുകൾ. ഡ്രൈവിങ് ലൈസൻസ് എടുക്കൽ, പുതുക്കൽ, ലൈസൻസിലെ വിലാസം മാറ്റൽ, രാജ്യാന്തര ലൈസൻസ് നൽകൽ തുടങ്ങി 35 സേവനങ്ങളാണ് ‘സാരഥി’ പോർട്ടൽ വഴി നൽകുന്നത്. ലേണേഴ്‌സിനും മറ്റും അപേക്ഷ നൽകി ഓഫീസിലെത്തിയവർക്ക് പരീക്ഷയെഴുതാൻ പറ്റാതെയായി.എൻഐസിക്കാണ് പോർട്ടലിൻ്റെ ചുമതലയെന്നും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് പരിമിതികൾ ഉണ്ടെന്നും വിവിധ ആർടിഒകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിൽ സെർവർ തകരാർ പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് മോട്ടർ വാഹന അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top