കാസർകോട്: 17 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിൽ 56 കാരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു.
കാഞ്ഞങ്ങാട്, ബാവാ നഗറിലെ അസീസി (56)നെയാണ് ഹൊസ്‌ദുർഗ്ഗ് പൊലീസ് അറസ്റ്റു ചെയ്‌തത്. ഈ കേസിലെ ഇര നൽകിയ മറ്റൊരു പരാതിയിൽ സിറാജ് എന്നയാൾക്കെതിരെയും ഹൊസ്‌ദുർഗ്ഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഹൊസ്‌ദുർഗ്ഗ് പൊലീസ് മറ്റു പരാതികളിൽ മൂന്നു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു.
ഹൊസ്‌ദുർഗ്ഗിൽ വീണ്ടും പോക്സോ കേസ്; 56 കാരൻ അറസ്റ്റിൽ


