കൊച്ചി: ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടി കോടതിയെ സമീപിച്ചു. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.
നിലവിലെ ജാമ്യവ്യവസ്ഥ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ല വിട്ടുപോകാൻ പാടില്ലെന്ന കർശന നിർദ്ദേശമുണ്ട്. എന്നാൽ, വിദഗ്ദ്ധ ചികിത്സയ്ക്കായി ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടതുണ്ടെന്നും അതിനാൽ ഈ നിബന്ധനയിൽ ഇളവ് അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.


