പിലാത്തറയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു.

പിലാത്തറയിൽ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് മണിയറ സ്വദേശി കെ പി അജ്‌നാസ് (19) മരണപ്പെട്ടു. പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്‌നാസ് ഓടിച്ച സ്‌കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ കണ്ടോന്താർ സ്വദേശി മോഹനന് (54) പരിക്കേറ്റു. ഇയാൾ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അജ്നാസിന്റെ പിതാവ് എം കെ ഗഫൂർ (മർവ്വ ട്രാവൽസ് പിലാത്തറ). മാതാവ് : കെ പി റുബൈല. സഹോദരങ്ങൾ: റബിയ, അഫ്‌നാൻ. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. ഖബറടക്കം ഉച്ചയ്ക്ക് ഒരുമണിക്ക് മണിയറ ജുമാ മസ്‌ജിദിൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top