രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും, കണ്ണൂരിൽ കർഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടക്കുമ്പോൾ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തും. രണ്ടു ഘട്ടങ്ങളിലായാണ് രാഹുലിൻ്റെ സന്ദർശനം. ഇന്നും നാളെയുമാണ് ആദ്യഘട്ട സന്ദർശനം. അടുത്ത ഘട്ടത്തിന്റെ ഭാഗമായി മാർച്ച് ആറ്, ഏഴ് തീയതികളിൽ അദ്ദേഹം കേരളത്തിലെത്തും.26ന് കണ്ണൂരിൽ അദ്ദേഹം കർഷകരുമായി ആശയവിനിമയം നടത്തും. തുടർന്ന് വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തും. ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയും നടക്കും. ചർച്ചയിൽ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും കക്ഷിനേതാക്കളുമായുള്ള ചർച്ചയിൽ ഉൾപ്പെടും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന യാത്രയുടെ സമാപനം നടക്കുന്ന മാർച്ച് ആറിന് രാഹുൽ ഗാന്ധി കൊല്ലത്തെത്തും. ശേഷം ശിവഗിരിമഠത്തിന്റെ പരിപാടിയിലും പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top