സ്പർശം ഭിന്നശേഷി കലാമേള സമാപിച്ചു

മഞ്ചേശ്വരം: ബെഡ് റിഡൺ ആയിട്ടുള്ള ഭിന്നശേഷി കുട്ടികളുടെ സാമൂഹ്യ ഉൾചേരൽ എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കാസർഗോഡ് കാസർഗോഡ് ജില്ലാ പഞ്ചാ യത്ത് സംയുക്ത ആഭി മുഖ്യത്തിൽ സ്പർശം ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമഗ്ര ശിക്ഷാ കാസർ ഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ പ്രകാശൻ ടി ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരായ ഡി.ഡി.ഇ ഇബ്രാഹിം ബി ,എഎസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ അഗസ്റ്റ്യൻ ബെർണാഡ് മൊന്തേരോ, മഞ്ചേശ്വരം എ.ഇ.ഒ ജോർജ് ക്രാസ്റ്റ സി.എച്ച്, പ്രശസ്ത , നാടൻ പാട്ടിൽ യുവപ്രതിഭ പുരസ്കാരം നേടിയ ഷൈജു ബെരിക്കുളം, കലാഭവൻ മണി ഫൗണ്ടേ ഷൻ
ഓടപ്പഴം അവാർഡ് നേടിയ പ്രവീൺ പൂങ്ങോട് എന്നിവരെ ആദരിച്ചു തുടർന്ന് നാടൻ കലാമേളയും കുട്ടികളുടെവിവിധ പരിപാടികളും നടന്നു . ചടങ്ങിൽ മഞ്ചേശ്വര എ ഇ ഒ ജോർജ് ക്രാസ്റ്റ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ – ഓഡിനേറ്റർ രാജഗോപാലൻ പി സമ്മാനദാനം നിർവ്വഹിച്ചു സ്പെഷ്യൽ എഡ്യുക്കേറ്റർമാർ സ്പെഷ്യലിസ്റ്റ് അധ്യാപകർ ക്ലസ്റ്റർ കോ ഓഡിനേറ്റർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സിആർസി കോ-ഓഡിനേറ്റർ നാരായണ രാജ് നന്ദി പ്രകാശിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top