സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; സര്‍വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

ജൂണ്‍ 15 മുതല്‍ സര്‍വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഹംസ. ഇന്ധന വില അടിക്കടി വര്‍ദ്ധിക്കുന്നു. രണ്ടാഴ്ചക്കിടെ 8 രൂപ വര്‍ദ്ധിച്ചു. ഇന്ധനത്തിന് സബ്സിഡി നല്‍കണമെന്നും റോഡ് ടാക്‌സ് ഒഴിവാക്കണമെന്നും ഹംസ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യം നല്‍കുമ്പോള്‍ സ്വകാര്യ മേഖലയെ പരിഗണിക്കണമെന്നും ഹംസ പറഞ്ഞു.
സ്വകാര്യ ബസിലെ പകുതിയിലധികം യാത്രക്കാര്‍ സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമ്പോള്‍ സ്വകാര്യ ബസുകളിലെ വരുമാനം പകുതിയില്‍ താഴെ ആകും. വരുമാനത്തിന്റെ 60 ശതമാനം ഡീസലിനാണ് ഉപയോഗിക്കുന്നതെന്ന് ഹംസ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് രൂപയാണ്
റോഡ് ടാക്‌സ്. കിലോമീറ്ററിനു നിശ്ചിത തുക ഈടാക്കി സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹംസ പറയുന്നു.
വനിതകള്‍ക്ക് യാത്ര സൗജന്യമാക്കുന്നതിന് എതിരല്ല. എന്നല്‍ രണ്ട് മേഖലയേയും ഒരു പോലെ പരിഗണിക്കുന്ന ഗതാഗത നയം രൂപീകരിക്കണം. മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും വിവരം ധരിപ്പിച്ചതാണ്. സര്‍ക്കാര്‍ എടുത്തു ചാടി തീരുമാനം എടുത്തെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top