മാസപ്പടി കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി; ഇഡി അന്വേഷണം തുടരും, സിഎംആർഎൽ അപ്പീൽ തള്ളി

കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ അപ്പീൽ തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.നേരത്തെ സിംഗിൾ ബെഞ്ചിലും സമാനമായ ഒരു ഇടപെടലിന് സിഎംആർഎൽ ശ്രമിച്ചിരുന്നു. അന്വേഷണം തുടരാമെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സിഎംആർഎൽ അഭിഭാഷകർ കോടതിയിൽ അവകാശപ്പെട്ടത് തങ്ങൾക്ക് മേൽക്കോടതിയിൽ അപ്പീൽ പോകണമെന്നും ഇത് തടയണമെന്നുമായിരുന്നു. പക്ഷേ അങ്ങനെ ഒരു ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇഡിക്ക് റെയ്‌ഡ്‌ തുടരാമെന്ന് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ വീട്ടിലുൾപ്പടെ 12 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയത്.
ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും ആണ് കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് സിഎംആർഎൽ ഹർജിയിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top