മദ്യ ബ്രാൻഡിന് പേര് നിർദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം; സർക്കാരിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാൻഡിന് പേര് നിർദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച ബെവ്കോ നടപടിക്കെതിരെ ഹൈക്കോടതി. സംഭവത്തിൽ വിശദീകരണം തേടി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ബെവ്കോയുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നോട്ടീസ്. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഹർജിയിലെ വാദം. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സർക്കാർ പരസ്യം.ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകാനാണ് ബെവ്കോ തീരുമാനം. […]








