പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്‌തുക്കൾ കാണാതായ സംഭവം; റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അന്വേഷണത്തിൽ ആഭ്യന്തര മന്ത്രി നേരിട്ട് തീരുമാനമെടുക്കും. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടും മന്ത്രി പരിശോധിക്കും. റിപ്പോർട്ട് ലഭിച്ച് 14 ദിവസം പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുത്തിരുന്നില്ല. വിവാദങ്ങൾക്കിടെ ക്ഷേത്ര ഭരണസമിതിയുടെ യോഗം ഇന്ന് ചേരും. ഡിജിപിയുടെ റിപ്പോർട്ട് ചർച്ചയാക്കാനാണ് ഒരു വിഭാഗം പദ്ധതിയിടുന്നത്. ‘അടുപ്പക്കാർ’ സുരക്ഷ ലംഘിക്കുന്നതിൽ ഭരണസമിതി ഇടപെട്ടേക്കും.പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ കൊട്ടാരത്തിലെ നിത്യസന്ദർശകർക്കെതിരെ ഡിജിപിയുടെ […]









