സംസ്ഥാനത്തെ മിൽമ പാലിൻ്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

കോഴിക്കോട് : സംസ്ഥാനത്തെ മിൽമ പാലിൻ്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മിൽമ പുറത്തിറക്കുന്ന തൈര്, മോര് എന്നിവ അടക്കമുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില കൂടും. വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങൾക്ക് ജനുവരിയിൽ വില കൂട്ടിയിരുന്നതിനാൽ വിലവർധനവ് ഈ ഉത്‌പന്നങ്ങൾക്ക് ബാധകമാകില്ല. നിലവിൽ കൈവശമുള്ള പാലുൽപന്നങ്ങൾക്ക് പഴയ നിരക്കാകും ബാധകമാകുക. ക്ഷീര കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശന്റെ അനുമതിയോടെ ഇക്കഴിഞ്ഞ […]

സംസ്ഥാനത്തെ മിൽമ പാലിൻ്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ Read More »

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുഞ്ഞുങ്ങള്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ പട്ടം ജിഎസ്എസ് സ്‌കൂളില്‍ മുഖ്യമന്ത്രി വി

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍ Read More »

വീണ്ടും പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് 42 രൂപ മുതൽ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത്. കേരളത്തിൽ 46 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരുസിലിണ്ടറിന് 3131 രൂപയായി.ഡൽഹിയിൽ സിലിണ്ടറിന് 42 രൂപയുടെ വർധനവാണുള്ളത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. കൊൽക്കത്തയിൽ 53 രൂപയും സിലിണ്ടറിന് വർധിപ്പിച്ചിട്ടുണ്ട്.അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി(എഫ്ട‌ിഎൽ) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനവുണ്ട്. ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ

വീണ്ടും പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് 42 രൂപ മുതൽ വർധനവ് Read More »

എൻജിനീയറിങ് കോളജിൽ മദ്യപസംഘത്തിന്റെ ആക്രമണം; വിദ്യാർഥിയുടെ കാഴ്‌ച നഷ്ട്‌ടപ്പെട്ടു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ എൻജിനീയറിങ് കോളജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിൻ്റെ ആക്രമണത്തിൽ വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. വെഞ്ഞാറമൂട് എംഎ എൻജിനീയറിങ് കോളജിലാണ് കഴിഞ്ഞ ഞായറാഴ്‌ച ക്രൂരമായ ആക്രമണമുണ്ടായത്. കോളജിലെ വിദ്യാർഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) മർദനമേറ്റത്. ആക്രമണത്തിൽ അൽ അമീന്റെ ഇടതു കണ്ണിൻ്റെ റെറ്റിന തകർന്നു. കഴിഞ്ഞ ഞായറാഴ്‌ച കോളജ് വാർഷികാഘോഷ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം വിദ്യാർഥികളുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നീടാണ് സംഘം വിദ്യാർഥികളെ മർദിച്ചത്. കൂർത്ത വള ഉപയോഗിച്ച് വിദ്യാർഥിയുടെ

എൻജിനീയറിങ് കോളജിൽ മദ്യപസംഘത്തിന്റെ ആക്രമണം; വിദ്യാർഥിയുടെ കാഴ്‌ച നഷ്ട്‌ടപ്പെട്ടു Read More »

എസ്ഐ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി അവസാനിക്കുന്നു; 43പേർക്ക് ഉടൻ നിയമനം, നിർദേശം നൽകി ചെന്നിത്തല

തിരുവനന്തപുരം കാലാവധിതീരാൻ ദിവസങ്ങൾ മാത്രമുള്ള സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്‌റ്റിൽപ്പെടുന്ന 43 പേർക്ക് നിയമനം ലഭ്യമാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. 2025 ജൂൺമാസം ഒൻപതിനാണ് പിഎസ്‌സി നടത്തിയ സബ് ഇൻസ്പെക്‌ടർ പരീക്ഷയുടെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂൺ ഒൻപതിന് ഈ ലിസ്‌റ്റിൻ്റെ കാലാവധി അവസാനിക്കും. ഇതോടെ ഇവർക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ട‌പ്പെടുന്ന അവസ്‌ഥയുണ്ടായി. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും ഇവർക്ക് ആ

എസ്ഐ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി അവസാനിക്കുന്നു; 43പേർക്ക് ഉടൻ നിയമനം, നിർദേശം നൽകി ചെന്നിത്തല Read More »

ലക്ഷങ്ങളുടെ കച്ചവടസാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങി; ‘അജഃസുന്ദരി’ സിനിമയുടെ അണിയറക്കാർക്കെതിരെ നാട്ടുകാർ

ആഷിഖ് അബു നിർമിച്ച് മനു ആൻ്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘അജഃ സുന്ദരി’യുടെ ചിത്രീകരണത്തിനിടെ പ്രാദേശിക കടകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങി പണം നൽകാതെ സിനിമാസംഘം മുങ്ങിയതായി പരാതി. ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് നടന്ന കോഴിക്കോട് വിലങ്ങാട്ടെ നാല് വ്യാപാരികൾക്കാണ് സിനിമാസംഘം ലക്ഷങ്ങളുടെ ബാധ്യത വരുത്തിവെച്ചത്. വഞ്ചിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്‌നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കച്ചവടക്കാരും ഉൾപ്പെടുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ മൂന്ന്

ലക്ഷങ്ങളുടെ കച്ചവടസാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങി; ‘അജഃസുന്ദരി’ സിനിമയുടെ അണിയറക്കാർക്കെതിരെ നാട്ടുകാർ Read More »

സിബിഎസ്ഇ പ്ലസ്ട്‌ടു: വിദ്യാർഥിനിയുടെ ഉത്തരക്കടലാസിൽ 2 പേജ് കാണാനില്ല, മൂല്യനിർണയം നടത്തിയില്ല

പരിയാരം സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷയിൽ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി അനന്യ ആഷിലിൻ്റെ ഇക്കണോമിക്‌സ് ഉത്തരക്കടലാസിൻ്റെ 2 പേജ് മൂല്യനിർണയം നടത്തിയില്ലെന്നു കണ്ടെത്തി. പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെത്തുടർന്നാണ് അനന്യ ഉത്തരക്കടലാസിന് അപേക്ഷിച്ചത്. 91.4 % മാർക്ക് നേടിയ അനന്യയുടെ ഉത്തരക്കടലാസിൻ്റെ ഫോട്ടോകോപ്പി ലഭിച്ചപ്പോഴാണ് 2 പേജ് മൂല്യം നിർണയം നടത്തിയില്ലെന്നു കണ്ടെത്തിയത്. ഇക്കണോമിക്സിൻ്റെ 12, 13 പേജുകളുടെ സ്‌ഥാനത്ത് 14, 15 പേജുകളായിരുന്നു. 14, 15 പേജുകൾ ഇരട്ടിച്ചതിനാൽ ഉത്തരം രണ്ടു പ്രാവശ്യം എഴുതിയെന്നു മൂല്യനിർണയം നടത്തിയ

സിബിഎസ്ഇ പ്ലസ്ട്‌ടു: വിദ്യാർഥിനിയുടെ ഉത്തരക്കടലാസിൽ 2 പേജ് കാണാനില്ല, മൂല്യനിർണയം നടത്തിയില്ല Read More »

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലെത്തി.പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയായി. മൂന്നു ദിവസം തുടർച്ചയായി കുറഞ്ഞ സ്വർണ വില വെള്ളിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1160 രൂപയാണ് കൂടിയത്. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 11,830 രൂപയും പവന് 94,640 രൂപയുമാണ് ഇന്നത്തെ വിപണിവില.

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു Read More »

മലപ്പുറത്ത് സ്ഫോടക വസ്‌തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

സംസ്ഥാന വ്യാപക റെയ്‌ഡുമായി എൻഐഎ. കണ്ണൂരും കോഴിക്കോടും കാസർഗോഡും മലപ്പുറത്തും റെയ്‌ഡ്. മലപ്പുറത്ത് സ്ഫോടക വസ്‌തു എത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആണ് പരിശോധന നടന്നത്. കണ്ണൂർ ചെറുപുഴയിൽ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിലും കാസർഗോഡ് ചിറ്റരിക്കാലിൽ സജിയുടെ വീട്ടിലുമാണ് റെയ്‌ഡ്‌. കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിൻ്റെ എക്‌സലൻ്റ് ബ്രിക്‌സ് എന്ന സ്ഥാപനത്തിലും വീട്ടിലും എൻഐഎ പരിശോധന നടത്തി. 2026 ഫെബ്രവരി 2ന് മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോറിയിൽ നിന്നും സ്ഫോടക വസ്‌തുക്കൾ പിടികൂടിയിരുന്നു. ഈ

മലപ്പുറത്ത് സ്ഫോടക വസ്‌തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ് Read More »

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽ വരും. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31 അർധരാത്രി വരെയാണ് ഉണ്ടാകുക. ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ വിളിച്ചു ചേർത്ത മത്സ്യബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മൺസൂൺ കാലത്തെ മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കാനും സമുദ്ര മത്സ്യസമ്പത്ത് വർധിപ്പിക്കാനുമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. നിരോധന കാലയളവിൽ മെക്കനൈസ്സ് ബോട്ടുകൾക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകാൻ അനുമതിയുണ്ടാകില്ല. എന്നാൽ പരമ്പരാഗത

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ Read More »

Scroll to Top