നീതി സ്റ്റോറുകളിൽ കുടിശ്ശിക ലക്ഷങ്ങൾ; കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ മരുന്ന് വിതരണം നിലച്ചു

കാസർകോട്: ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക പെരുകിയതിനെ തുടർന്ന് നീതി സ്റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണം പൂർണ്ണമായും നിലച്ചു. ഇതോടെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. മരുന്നുകൾക്കായി പൂർണ്ണമായും സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്ന ദുരിതബാധിത കുടുംബങ്ങൾക്ക് ഈ താളംതെറ്റൽ വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. കൃത്യസമയത്ത് മരുന്ന് ലഭിക്കാത്തത് ഇവരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. ലക്ഷങ്ങളുടെ കുടിശ്ശിക എന്നാണ് വീട്ടുക തീർക്കുക എന്നതിനെക്കുറിച്ചോ, മരുന്ന് വിതരണം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ചോ നിലവിൽ വ്യക്തതയില്ല. […]

നീതി സ്റ്റോറുകളിൽ കുടിശ്ശിക ലക്ഷങ്ങൾ; കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ മരുന്ന് വിതരണം നിലച്ചു Read More »

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ. കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്കോ ഔട്ട്ലെറ്റുകൾക്കും നിർദ്ദേശം നൽകി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം. എല്ലാ വർഷവും ജൂൺ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയാണ് തീരുമാനിച്ചത്. മയക്കുമരുന്ന്, മദ്യം എന്നിവയുടെ

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല Read More »

പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോൺ

ന്യൂഡൽഹി: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ഒരു കിലോമീറ്ററിന് സർക്കാർ 55 രൂപ വീതം നൽകിയാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. ഈ നിർദേശം പരിശോധിക്കുമെന്നും സി പി ജോൺ വ്യക്തമാക്കി. ഡൽഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ശമ്പളവും, പെൻഷനും

പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോൺ Read More »

മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്‌ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5

മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് Read More »

പാസ്പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം യാത്രാരേഖ മാത്രമാണെന്ന് വിശദീകരണം.വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. പൗരത്വത്തിനായി ഏത് രേഖയാണ് ഉപയോഗിക്കേണ്ടത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാസ്പോര്‍ട്ട് പൗരത്വ രേഖയല്ല കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ബിജെപിയും പ്രതികരിച്ചു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ഒരു വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്പോര്‍ട്ട്. പൗരത്വത്തിനുള്ള അന്തിമ തെളിവായി പാസ്പോര്‍ട്ടിനെ കണക്കാക്കാന്‍ കഴിയില്ല. പാസ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഈ രേഖ

പാസ്പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം Read More »

ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.ഇക്കഴിഞ്ഞ 9ന് കേന്ദ്ര സർക്കാരിൻ്റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണൽ

ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി Read More »

50 വർഷങ്ങൾക്ക് ശേഷം; ആദ്യമായി NCERT പാഠപുസ്‌തകത്തിൽ അടിയന്തരാവസ്ഥയും ഉൾപ്പെടുത്തി

ഡൽഹി: ആദ്യമായി എൻസിഇആർടി പാഠപുസ്‌തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷത്തിന് ശേഷമാണ് എൻസിഇആർടി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തുന്നത്. ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിൻ്റെ പാഠപുസ്‌തകത്തിലാണ് അടിയന്തരവാസ്ഥ ഉൾപ്പെടുത്തിയത്. ‘Understanding Society: India and Beyond’ പാഠഭാഗത്താണ് അടിയന്തരാവസ്ഥയുടെ ഭാഗവുമുള്ളത്. ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എന്നാണ് അടിയന്തരവാസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘1975-77 കാലയളവിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന്റെ വെല്ലുവിളികളിൽ ഒന്നായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1970കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധി സർക്കാരിനോടുള്ള പൊതു എതിർപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു.

50 വർഷങ്ങൾക്ക് ശേഷം; ആദ്യമായി NCERT പാഠപുസ്‌തകത്തിൽ അടിയന്തരാവസ്ഥയും ഉൾപ്പെടുത്തി Read More »

അങ്ങനെ വൈറലാകണ്ട: യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട; ഫയര്‍ഫോഴ്‌സില്‍ നിയന്ത്രണം

ഫയര്‍ഫോഴ്സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം. നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു. ‘വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും

അങ്ങനെ വൈറലാകണ്ട: യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട; ഫയര്‍ഫോഴ്‌സില്‍ നിയന്ത്രണം Read More »

പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ/ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ ഒടുവിൽ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കൊട്ടാരക്കര വാളകം സ്വദേശിയായ എസ്. സന്തോഷ് കുമാർ ആണ് അറസ്റ്റിലായത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് വലയിലാക്കിയത്. ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണാകുളത്ത് വെച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. റെയിൽവേയിലും പ്രതിരോധ മേഖലയിലും ജോലി നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇയാൾ പണം

പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ Read More »

കുമ്പളയിൽ എം ഡി എം എയുമായി 2 പേർ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് വാങ്ങിയ ആളും വിറ്റയാളും

കാസർകോട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കുമ്പള പൊലീസ് എം ഡി എം എയുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കുമ്പള, ബംബ്രാണ, കല്ലട്ടി ഹൗസിലെ ഹംസ(40), കുണ്ടങ്കേരടുക്ക വെൽഫയർ സ്‌കൂളിനു സമീപത്തെ അബ്ദുൽ നിസാർ (32) എന്നിവരെയാണ് കുമ്പള എസ് ഐ കെ പി ഗണേശനും സംഘവും അറസ്റ്റു ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കുമ്പള ടൗണിൽ വച്ചാണ് ഹംസയെ പൊലീസ് അറസ്റ്റു ചെയ്‌തത്. ഇയാളുടെ കൈയിൽ നിന്നു 0.61 ഗ്രാം എം ഡി എം എ

കുമ്പളയിൽ എം ഡി എം എയുമായി 2 പേർ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് വാങ്ങിയ ആളും വിറ്റയാളും Read More »

Scroll to Top