ഇപ്പോൾ പാതിരായ്ക്കും വെളുപ്പാൻകാലത്തുമൊക്കെ വൈദ്യുതി ഓഫ് ചെയ്യുകയാണ്. ഇതുകാരണം, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരാണ് ഏറെ കഷ്‌ടതയിലാകുന്നത്. ഉറക്കം പാതിവഴിയിലെത്തുമ്പോഴായിരിക്കും കട്ട്. ഇതോടെ ഉറക്കം പോയികിട്ടും. അതിരാവിലെ എഴുന്നേറ്റ് പഠിക്കാനും മറ്റും പോകേണ്ട കുട്ടികളും കറണ്ട് ഇടയ്ക്ക് പോകുന്നതോടെ ഉറക്കം നഷ്ടമായി എഴുന്നേൽക്കുന്ന സ്ഥിതിയാണ്സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. മഴക്കാലത്ത് പോലും നിയന്ത്രണം വേണ്ടിവരുന്ന അസാധാരണ സാഹചര്യമാണുള്ളത്. ഉയർന്ന വൈദ്യുതി ഉപഭോഗത്തിനൊപ്പം ലഭ്യതയിലുണ്ടായ വലിയ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 15 മുതൽ 30 മിനിറ്റ് വരെ എന്ന് പറഞ്ഞുതുടങ്ങിയ ലോഡ് ഷെഡ്ഡിങ് ഇപ്പോൾ പലയിടത്തും ഒരുമണിക്കൂർ വരെയോ അതിലധികമോ എത്തി നിൽക്കുകയാണ്.
‘ടൈം ബോംബ്’ പോലെ ലോഡ് ഷെഡ്ഡിങ്; നട്ടംതിരിഞ്ഞ് ജനം; തപ്പിത്തടഞ്ഞ് സർക്കാർ


