സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണ്ണവും പണവും തട്ടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

പയ്യന്നൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . മാലൂർ കുണ്ടേരിപൊയിൽ വയൽ ഹൗസിൽ അശ്വന്ത് (26) ആണ് പിടിയിലായത്. കണ്ണൂർ റൂറൽ എസ്.പി: ഉമേഷ് ഗോയലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പയ്യന്നൂർ എസ്.ഐ: ഷർഫുദീൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് കുണ്ടേരിപൊയിലിലെ ഒളിത്താവളത്തിൽ വച്ച് ഇന്നലെ (ചൊവ്വ)രാത്രിയാണ് ഇയാളെ അറസ്റ്റു ചെയ്‌തത്. സംഭവത്തിൽ നേരിട്ട് പങ്കാളിയായ ആളാണ് അശ്വന്ത് എന്ന് പൊലീസ് പറഞ്ഞു. […]

സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണ്ണവും പണവും തട്ടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ Read More »

തലച്ചോറും ഹൃദയവും അടക്കം ആന്തരികാവയവങ്ങൾ ഒന്നുമില്ല; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഞെട്ടൽ!

വെനസ്വേലയിൽ വെച്ച് മരിച്ച ഉത്തർപ്രദേശ് സ്വദേശിയായ ഇന്ത്യൻ നാവികൻ്റെ മൃതദേഹം ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്‌ത നിലയിൽ നാട്ടിലെത്തിച്ചു. തലകറങ്ങി വീണ് ഹൃദയാഘാതം സംഭവിച്ചുവെന്ന കമ്പനിയുടെ വാദം തള്ളി, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും നാവികരുടെ സംഘടനയും രംഗത്തെത്തി. ദില്ലി: വെനസ്വേലയിൽ വെച്ച് മരിച്ച ഇന്ത്യൻ നാവികൻ്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്‌തതായി കണ്ടെത്തി. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാൻ്റെ (33) മൃതദേഹമാണ് തലച്ചോറും ഹൃദയവും ശ്വാസകോശവുമടക്കമുള്ള അവയവങ്ങൾ ഒന്നുമില്ലാത്ത നിലയിൽ നാട്ടിലെത്തിച്ചത്.

തലച്ചോറും ഹൃദയവും അടക്കം ആന്തരികാവയവങ്ങൾ ഒന്നുമില്ല; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഞെട്ടൽ! Read More »

പെട്രോൾ, ഡീസൽ വില കുറച്ച് നയാര: വാണിജ്യ എൽപിജി സിലിണ്ടറിനും വില കുറച്ചു

ന്യൂഡൽഹി: ഇന്ധനവില കുറച്ച് നയാര എനർജി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയാണ് കുറച്ചത്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയ്ക്ക് പിന്നാലെ നയാര ഇന്ധനവില വർധിപ്പിച്ചിരുന്നു. ഇപ്പോൾ പ്രതിസന്ധയിൽ അയവുവരുന്ന ഘട്ടത്തിലാണ് വില കുറച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു കമ്പനി ഇന്ധനവില കുറയ്ക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി അയയുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം സാധാരണഗതിയിലേക്ക് നീങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് നയാര എനർജി ഇന്ധന വിലകുറച്ചത്. വാണിജ്യ എൽപിജി വില കുറച്ചു രാജ്യത്ത് വാണിജ്യ എൽപിജി

പെട്രോൾ, ഡീസൽ വില കുറച്ച് നയാര: വാണിജ്യ എൽപിജി സിലിണ്ടറിനും വില കുറച്ചു Read More »

പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെ മംഗ്ളൂരു, ബൈക്കംപാടിയിൽ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; ള്ളസംഘം രക്ഷപ്പെട്ടത് പെർള ചെക്ക് പോസ്റ്റ് വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ

കാസർകോട്: പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തട്ടികൊണ്ടുപോയി 20 ലക്ഷത്തിൽപ്പരം രൂപ വിലമതിക്കുന്ന സ്വർണ്ണം കൊള്ളയടിച്ച കേസിൻ്റെ അന്വേഷണം പൊലീസ് കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചു. കുറ്റകൃത്യത്തിനു ശേഷം കൊള്ള സംഘം ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർള ചെക്കുപോസ്റ്റുവഴിയാണ് രക്ഷപ്പെട്ടതെന്ന സൂചനകളെ തുടർന്നാണ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി കർണ്ണാടക പൊലീസിൻ്റെ വിവിധ സംഘങ്ങൾ ഇരു ജില്ലകളിലും രഹസ്യാന്വേഷണം തുടരുകയാണ് എന്നാണ് സൂചന. പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയായ വികാസ് തിങ്കളാഴ്‌ച പുലർച്ചെയാണ് മംഗ്ളൂരു, ബൈക്കംപാടിയിൽ

പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെ മംഗ്ളൂരു, ബൈക്കംപാടിയിൽ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; ള്ളസംഘം രക്ഷപ്പെട്ടത് പെർള ചെക്ക് പോസ്റ്റ് വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ Read More »

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റം ഇല്ല. വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസർക്കാർ നീക്കിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ സിലിണ്ടർ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകൾക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.

വാണിജ്യ സിലിണ്ടറിന് വില കുറച്ചു Read More »

പാസ്പോർട്ട് അപേക്ഷാ ഫീസ് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

പാസ്പോർട്ട് അപേക്ഷാ ഫീസ് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. നീണ്ട പതിനാല് വർഷത്തിന് ശേഷമാണ് പാസ്പോർട്ട് അപേക്ഷാഫീസിൽ വലിയ മാറ്റം വരുത്തുന്നത്. അബുദബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ കോൺസുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകൾ ഒരുപോലെ പ്രാബല്യത്തിൽ വരും. ലോകത്തെ വിവിധ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്പോർട്ട് നിരക്കുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി. പുതുക്കിയ നിരക്ക് ഇന്നുമുതൽ (ജൂലൈ 1 ) പ്രാബല്യത്തിൽ വരുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു.

പാസ്പോർട്ട് അപേക്ഷാ ഫീസ് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ Read More »

മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴക്ക് കാരണം. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച്

മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട് Read More »

വാഹനം ഓടിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത; വാൻ റോഡരികിൽ നിർത്തി കുട്ടികളെ സുരക്ഷിതരാക്കി; സ്കൂ‌ൾ വാൻ ഡ്രൈവർ ആശുപത്രിയിൽ മരിച്ചു

കോഴിക്കോട്: സ്‌കൂൾ കുട്ടികളുമായി വാനിൽ പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ആശുപത്രിയിൽ മരിച്ചു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50)മരിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് സ്കൂൾ കുട്ടികളെ കൂട്ടി തിരിച്ചുപോകവേയാണ് സംഭവം. വേളം ചെറുകുന്നിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ വാൻ റോഡരികിൽ നിർത്തി ഡ്രൈവർ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടർന്ന് അടുത്തു കണ്ട നാട്ടുകാരെ വിളിച്ച് സ്കൂൾ അധികൃതരോട് വിവരം പറയാൻ ആവശ്യപ്പെട്ടു. സ്‌കൂൾ അധികൃതർ ആംബുലൻസുമായി എത്തി അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവർ

വാഹനം ഓടിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത; വാൻ റോഡരികിൽ നിർത്തി കുട്ടികളെ സുരക്ഷിതരാക്കി; സ്കൂ‌ൾ വാൻ ഡ്രൈവർ ആശുപത്രിയിൽ മരിച്ചു Read More »

വർക്കലയിൽ വയോധികർ തീ കൊളുത്തി മരിച്ച നിലയിൽ

തിരുവനന്തപുരം: വയോധികരെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചേന്നൻകോട് ഒറ്റൂരിലാണ് സംഭവം. ചേന്നൻകോട് സ്വദേശിയായ സുകുമാരൻ(87), ഓമന(81) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് ഇവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുളളിൽ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവർ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം.

വർക്കലയിൽ വയോധികർ തീ കൊളുത്തി മരിച്ച നിലയിൽ Read More »

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിസവം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് ആണ്. ഇന്ന് നാല് ജില്ലകൾക്ക് കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട് Read More »

Scroll to Top