കേരളത്തിൽ മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ എറണാകുളം, തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിലും, 29ന് പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും, 30ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് എന്നിവിടങ്ങളിലും, 31ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

കേരളത്തിൽ മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. Read More »

കണ്ണൂർ ആയിക്കരയിൽ മത്സ്യബന്ധന വല സൂക്ഷിച്ച മുറി കത്തിനശിച്ചു; തീവെച്ചതെന്ന് സംശയം

കണ്ണൂർ: ആയിക്കരയിൽ മത്സ്യബന്ധന വലകൾ സൂക്ഷിച്ചിരുന്ന മുറിക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. കെ. ഹാഷിറിന്റെ ഉടമസ്ഥതയിലുള്ള വലയും അനുബന്ധ ഉപകരണങ്ങളുമാണ് പൂർണ്ണമായും കത്തിനശിച്ചത്. സംഭവത്തിന് പിന്നിൽ അക്രമികളുടെ തീവെപ്പാണെന്ന് സംശയിക്കുന്നതായി പ്രദേശവാസികളായ തൊഴിലാളികൾ ആരോപിച്ചു. വൻ സാമ്പത്തിക നഷ്ടം നേരിട്ട സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ ആയിക്കരയിൽ മത്സ്യബന്ധന വല സൂക്ഷിച്ച മുറി കത്തിനശിച്ചു; തീവെച്ചതെന്ന് സംശയം Read More »

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ദില്ലി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാൻ്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്‌തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട്

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു Read More »

DYFI നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ; ജയിൽ വകുപ്പ് അപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടി

കൊച്ചി: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഡിവൈഎഫ്ഐ നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. നേരത്തെ ജയിൽ വകുപ്പ് ഇദ്ദേഹത്തിന്റെ പരോൾ അപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് നിഷാദിന് അനുകൂലമായ ഉത്തരവ് ലഭിച്ചത്. വധശ്രമവും ബോംബേറും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കോടതി ശിക്ഷിച്ച നിഷാദിന് മുൻപും പലപ്പോഴായി പരോൾ അനുവദിച്ചിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും ഹൈക്കോടതി വഴി പരോൾ ലഭിച്ചിരിക്കുന്നത്.

DYFI നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ; ജയിൽ വകുപ്പ് അപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടി Read More »

ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്ളക്സ് ബോർഡുകൾ നീക്കിയില്ല

ഫുട്ബോൾ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ആരാധകർ സ്ഥാപിച്ച ഫ്‌ലക്‌സ് ബോർഡുകളും കൊടിതോരണങ്ങളും ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. അപൂർവം ചില ഇടങ്ങളിൽ മാത്രമാണ് ഫ്ലക്സുകൾ അഴിച്ചുമാറ്റിയിട്ടുള്ളത്. ഇതോടെ പൊതുസ്ഥലങ്ങളിൽ മാസങ്ങളായി നിലകൊള്ളുന്ന ഫ്ല‌ക്സു‌കളുടെ ഭാവി വീണ്ടും ചർച്ചയാവുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകളും ബാനറുകളും കൊടിതോരണങ്ങളും നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിർദേശം പാലിക്കാത്തവർക്ക് പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ലോകകപ്പ് കാലത്ത് അർജന്റീന,

ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്ളക്സ് ബോർഡുകൾ നീക്കിയില്ല Read More »

എങ്ക ഊരിലെ ജയിൽ… അപേക്ഷയുമായി ഗോവിന്ദച്ചാമി; ചാടാൻ തൂക്കം കുറച്ചു, ജയിലിൽകൂടിയത് 20 കിലോ

തൃശൂർ ‘ ജയിലിൽനിന്ന് വിടണം. അല്ലെങ്കിൽ തമിഴ്‌നാട്ടിലെ ജയിലേക്ക് മാറ്റണം’- 2011ൽ ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ റെയിൽ പാളത്തിലേക്ക് തള്ളിയിട്ടു കൊന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിൽ ഉദ്യോഗസ്‌ഥരോടുള്ള അപേക്ഷ ഇങ്ങനെ. വിയ്യൂർ ആതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയിട്ട് ഒരു വർഷമാകുന്നു. ജയിൽച്ചാട്ടത്തെ തുടർന്നാണ് വിയ്യൂരിലേക്ക് മാറ്റിയത്. സെല്ലിൽ ഒറ്റയ്ക്കാണ് ഗോവിന്ദച്ചാമി. ജയിൽ മോചിതനാക്കണമെന്നാണ് ഉദ്യോഗസ്‌ഥരോട് എപ്പോഴും അപേക്ഷിക്കുന്നത്. അല്ലെങ്കിൽ തമിഴ്‌നാട്ടിലെ ജയിലിലേക്കു വിടണം. ‘എങ്ക ഊരിലെ ജയിൽ’ വേണമെന്നാണ്

എങ്ക ഊരിലെ ജയിൽ… അപേക്ഷയുമായി ഗോവിന്ദച്ചാമി; ചാടാൻ തൂക്കം കുറച്ചു, ജയിലിൽകൂടിയത് 20 കിലോ Read More »

കെഎസ്ആർടിസിയിൽ ബസ് ക്ഷാമം; പുതിയ 1900 ബസുകൾ വേണമെന്ന് സർക്കാരിന് സിഎംഡിയുടെ കത്ത്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബസ് ക്ഷാമം പരിഹരിക്കണമെന്ന് കാട്ടി സർക്കാരിന് കത്തയച്ച് സിഎംഡി. ക്ഷാമം പരിഹരിക്കണമെങ്കിൽ 1,900 ബസുകൾ അടിയന്തരമായി വേണമെന്നാണ് ആവശ്യം. ബസ് വാങ്ങാൻ 1,400 കോടിയുടെ വിദേശ ബാങ്ക് വായ്‌പയ്ക്ക് അനുമതി നൽകണമെന്നും സിഎംഡി കത്തിൽ ആവശ്യപ്പെടുന്നു. ജർമ്മൻ വികസന ബാങ്കായ കെഎഫ്‌ഡബ്ല്യു മുഖേന പണം കണ്ടെത്താനാണ് നീക്കം. എഐഐബി, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും ലോൺ എടുക്കാനും തീരുമാനമുണ്ട്. 1,000 കോടി ചെലവിൽ 2,300 പുതിയ ഡീസൽ ബസുകളും 400 കോടി മുടക്കി

കെഎസ്ആർടിസിയിൽ ബസ് ക്ഷാമം; പുതിയ 1900 ബസുകൾ വേണമെന്ന് സർക്കാരിന് സിഎംഡിയുടെ കത്ത് Read More »

‘വീണയുടെ കമ്പനിക്ക് കരാർ നൽകിയത് പിണറായിയുമായുള്ള അടുപ്പത്തിന്റ പേരിൽ’; ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: സിഎംആർഎൽ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിക്കും പിണറായി വിജയനും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. പിണറായുമായുള്ള അടുപ്പത്തിൻ്റെ പേരിലാണ് വീണയുടെ സ്ഥാപനത്തിന് കരാർ നൽകിയതെന്നാണ് ശശിധരൻ കർത്ത മൊഴി നൽകിയിരിക്കുന്നത്. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത ഇത്തരത്തിൽ മൊഴി നൽകിയത്. വീണ സിഎംആർഎൽന് സേവനം നൽകിയിട്ടില്ലെന്നും ഇ ഡി അഡ്ജുഡികേറ്റിങ് അതോറിറ്റിക്ക് മുൻപാകെ നൽകിയ റിപ്പോർട്ടിലുണ്ട്. സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായും ഇ ഡിയുടെ റിപ്പോർട്ടിൽ

‘വീണയുടെ കമ്പനിക്ക് കരാർ നൽകിയത് പിണറായിയുമായുള്ള അടുപ്പത്തിന്റ പേരിൽ’; ശശിധരൻ കർത്തയുടെ മൊഴി പുറത്ത് Read More »

ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂർ: കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. എറിയാട് അഷ്ക്കറിന്റെ മകൻ അഷ്മാൻ ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അഷ്മാൻ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും അലേർട്ടുണ്ട്. മറ്റന്നാൾ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

Scroll to Top