യുവതിയെ കുത്തിക്കൊന്ന കേസ്; കിണറിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

തൃശൂർ: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്ന കേസിൽ അയൽവാസിയായ പ്രതി റിമാൻഡിൽ. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. കിണറിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ ഒല്ലൂർ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.വീട്ടിൽ വളർത്തുന്ന പട്ടി റോഡിലേക്കിറങ്ങിയതിനെ തുടർന്ന് സൗമ്യ പിന്നാലെ ഇറങ്ങിയതായിരുന്നു. ഈ സമയം പിന്നാലെ കത്തിയുമായി വന്ന തോമസ് സൗമ്യയെ കുത്തുകയായിരുന്നു. അര മണിക്കൂറോളം റോഡിൽ കിടന്ന സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം സമീപത്തെ വീട്ടിലെ കിണറിൽ ഇറങ്ങി ഒളിച്ച തോമസിനെ തിരച്ചിലിനിടയിൽ പൊലീസ് കണ്ടെത്തി. പിന്നീട് അഗ്‌നി രക്ഷാസേന എത്തിയാണ് പ്രതിയെ കിണറ്റിൽ നിന്ന് കയറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. അഞ്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് പ്രതി. സൗമ്യയുടെ മക്കൾ: ഏഗ്‌ന, ആരോൺ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top