ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ; 2 പവന്‍ സ്വര്‍ണം സംഭാവനയായി നല്‍കി, മോഹന്‍ലാലിന്റെ മൊഴി

ശബരിമലയിലെ കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവന്‍ സ്വര്‍ണ്ണം സംഭാവന നല്‍കിയെന്ന് നടന്‍ മോഹന്‍ ലാലിന്റെ മൊഴി.
സുഹൃത്ത് സ്വര്‍ണം ശബരിമലയില്‍ എത്തിച്ചെന്നും മോഹന്‍ലാല്‍ മൊഴി നല്‍കി. മോഹന്‍ലാല്‍, ദിലീപ് എന്നിവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണം സുഹൃത്ത് വഴിയാണ് ശബരിമലയില്‍ എത്തിച്ചത്. സുരേഷ്ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സംഭാവന നല്‍കിയതെന്നും മോഹന്‍ലാല്‍ മൊഴിയില്‍ പറയുന്നു. നിലവില്‍ മോഹന്‍ലാലിന്റെ മൊഴിയുടെ വിവരങ്ങള്‍ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 27 പേരാണ് ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി സ്വര്‍ണം സംഭാവന ചെയ്തിരിക്കുന്നതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ഓരോരുത്തരും എത്രത്തോളം സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ ഇതുവരെ കൃത്യത വന്നിട്ടില്ല. അത് പൂര്‍ണമായി കണക്കെടുത്താല്‍ മാത്രമേ ഏതെങ്കിലും രീതിയിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തത ലഭിക്കൂ. അതേസമയം, സുരേഷ്ഗോപിയുടെ മൊഴിയും വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരുന്നു. ചില താരങ്ങളോട് സ്വര്‍ണം സംഭാവന ചെയ്യണമെന്ന നിര്‍ദേശം താന്‍ നല്കിയിരുന്നുവെന്ന് സുരേഷ് ഗോപി മൊഴി നല്‍കി. അങ്ങിനെ താന്‍ ആവശ്യപ്പെട്ടപോലെ ചിലര്‍ സ്വര്‍ണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top