ലോഡ്‌ജിൽ മുറിയെടുത്ത് എംഡിഎം എ വിൽപ്പന ; രണ്ട് പേർ അറസ്റ്റിൽ ;

വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക‌്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. കൽപ്പറ്റയിലെ ലക്കി ലോഡ്‌ജിൽ വ്യാഴാഴ്‌ച നടത്തിയ റെയ്‌ഡിലാണ് ഇവർ വലയിലായത്. 1.65 ഗ്രാം എം.ഡി. എം.എ പിടിച്ചെടുത്തു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ 26.03.2026 തീയതി ഉച്ചയോടെയാണ് ലോഡ്‌ജിൽ റെയ്‌ഡ് നടത്തിയത്. മയക്കുമരുന്ന് ഇവർ താമസിച്ച ലോഡ്‌ജിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ചതായിരുന്നു. സബ് ഇൻസ്പെക്ടർ കെ.എം അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top