മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്ക്കായി എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്

കൊച്ചി: കൊച്ചിയിൽ ബാലവേലയ്ക്കായി എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലേക്കാണ് ബിഹാറിൽ നിന്ന് കുട്ടികളെ എത്തിച്ചത്. മണിക്കൂറിന് 50 രൂപ കൂലിക്കായിരുന്നു ജോലി ചെയ്യാനായി കുട്ടികളെ കൊണ്ടുവന്നത്. സംഭവത്തിൽ രണ്ട് ബിഹാർ സ്വദേശികൾ അറസ്റ്റിലായിട്ടുണ്ട്. കുട്ടികളെ എത്തിച്ച ഏജന്റ്റിനായി അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് ഇവർ പാറ്റ്ന എറണാകുളം സൂപ്പർഫാസ്റ്റിൽ കൊച്ചിയിലെത്തിയത്. 11 പേരടങ്ങിയ സംഘത്തിൽ 9 കുട്ടികളെ കണ്ടതിന് പിന്നാലെയാണ് ആർപിഎഫ്‌ന് സംശയം തോന്നുന്നത്. തുടർന്ന് ഇവരെ ചോദ്യം ചെയ്ത‌തിൽ നിന്നാണ് 9നും 12നും ഇടയിൽ പ്രായമുള്ള കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുവന്നതാണെന്ന് കണ്ടെത്തുന്നത്.കുട്ടികൾക്കൊപ്പമെത്തിയ സുനിൽ മണ്ഡൽ, ഡബ്ലു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അരുൺ തോമസ് എന്നയാളുടെ നിർദേശപ്രകാരമാണ് കുട്ടികളെ എത്തിച്ചതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top