കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. 1,12,200 രൂപയാണ് ഇന്നത്തെ പവൻ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കൂടിയത്. 14,025 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1720 കുറഞ്ഞെങ്കിലും വൈകീട്ടോടെ വിലയിൽ വർധനവുണ്ടായി. പവൻ വില 520 രൂപ കൂടി 1,11,600 ൽ എത്തിയിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് വിലയിൽ ഇന്നും വർധനവുണ്ടായിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നൽകി വെടിനിർത്തൽ നീട്ടി അമേരിക്കൻ പ്രസിഡന്റ്് ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിൻ്റെ ചുവടുപിടിച്ച് സ്വർണവിലയിൽ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു.പശ്ചിമേഷ്യൻ സംഘർഷമാണ് പ്രധാനമായി സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 600 രൂപ കൂടി


