കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,20,000ൽ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവൻ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വർണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും. ആറുദിവസത്തിനിടെ 8000ൽപ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ തുടക്കത്തിൽ വൻകുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്.
ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വർണവില വീണ്ടും 1,20,000ൽ താഴെ


