എൽഡിഎഫ് സ്ഥാനാർത്ഥിക്കായി PRD വാർത്താക്കുറിപ്പ്; കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ

കണ്ണൂർ: എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പിആർഡി വാർത്താക്കുറിപ്പ്* ഇറക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന പ്രാഥമിക കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെതാണ് നടപടി. ഗുരുതര പിഴവാണ് സംഭവിച്ചതെന്നും കണ്ടെത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് നടപടി.ഉദ്യോഗസ്ഥൻ ചട്ടലംഘനം നടത്തിയതായി യുഡിഎഫ് ആരോപിച്ചിരുന്നു. തനിക്കെതിരെ യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി ആരോപിച്ച് അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. സുമേഷ് പരാതി നൽകിയ കാര്യം പിആർഡിയുടെ വാർത്താക്കുറിപ്പിലും ഉൾപ്പെട്ടു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top