അസമിൽ വ്യോമസേന വിമാനം തകർന്നുവീണു; അപകടം ലാൻഡ് ചെയ്യുന്നതിനിടെ

ന്യൂഡൽഹി അസമിലെ ജോർഹട്ടിലെ വ്യോമസേന വിമാനം തകർന്നുവീണു. AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. തകർന്നു വീണ വിമാനത്തിന് തീപിടിച്ചു.

അപകടത്തിന്റെ കാരണത്തെ പറ്റിയോ ആളപായത്തെ പറ്റിയോ നിലവിൽ സ്ഥിരീകരണമില്ല. തീ നിയന്ത്രണവിധേയമാക്കാനും സ്‌ഥിതിഗതികൾ വിലയിരുത്താനും അടിയന്തര നടപടികൾ തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ ഒരു സുഖോയ് ഫൈറ്റർ ജെറ്റ് തകർന്നു വീണ് വ്യോമസേനയിലെ രണ്ട് പൈലറ്റുമാർ മരിച്ച് മാസങ്ങൾക്കു ശേഷമാണ് പുതിയ സംഭവം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top