തൃശൂർ ഈസ്റ്ററ്റ് പൊലീസ് സ്‌റ്റേഷൻ ക്വാർട്ടേഴ്‌സിൽ മോഷണം. 50,000 രൂപയും 4 പവനും കവർന്നു. ജില്ലാ പൊലീസ് ആസ്‌ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥന്റെ ക്വാർട്ടേഴ്സാണ് കുത്തിത്തുറന്നത്.വീടിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഡിഐജി ഓഫിസിന് അടുത്തുള്ള രണ്ട് ക്ഷേത്രങ്ങളിലും രണ്ടാഴ്‌ച മുൻപ് മോഷണം നടന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന മോഷണം പൊലീസിനു നാണക്കേടായി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
‘മൂക്കിൻ തുമ്പിൽ’ മോഷണം; പൊലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് കവർന്നത് 50,000 രൂപയും 4 പവനും


