എടാട്ട് കാർത്തിക കമ്മ്യൂണിക്കേഷൻസിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

പയ്യന്നൂർ: എടാട്ട് പ്രവർത്തിക്കുന്ന കാർത്തിക കമ്മ്യൂണിക്കേഷൻസിന്റെ കൺട്രോൾ റൂമിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. സ്ഥാപനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.

പ്രാഥമിക നിഗമനമനുസരിച്ച് ഏകദേശം ആറ് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൺട്രോൾ റൂമിലെ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും തീയിൽ പൂർണ്ണമായും നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ സാധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top